പശ്ചിമേഷ്യന്‍ പ്രതിസന്ധി ആളിപ്പടരുന്നതോടെ നയതന്ത്ര പരിഹാരത്തിന് ആഹ്വാനം ചെയ്ത് കാനഡ പ്രധാനമന്ത്രി

ആണവായുധ വ്യാപനവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ശാശ്വതമായ ഉടമ്പടികള്‍ കണ്ടെത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

 


യുദ്ധമുഖത്ത് നിരപരാധികളായ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കണം.

പശ്ചിമേഷ്യയില്‍ ഇറാനു നേരെയുണ്ടായ യുഎസ് ഇസ്രയേല്‍ സൈനിക നടപടികളെ തുടര്‍ന്ന് ഉടലെടുത്ത യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി. സംഘര്‍ഷം കൂടുതല്‍ വ്യാപിക്കുന്നത് തടയാന്‍ നയതന്ത്ര ഇടപെടലുകള്‍ അനിവാര്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സിഡ്നിയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മേഖലയിലെ സംഘര്‍ഷം അതിവേഗം ലഘൂകരിക്കേണ്ടതുണ്ട്. പ്രശ്ന പരിഹാരത്തിനായി നയതന്ത്ര തലത്തിലുള്ള ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണം.


യുദ്ധമുഖത്ത് നിരപരാധികളായ സിവിലിയന്മാരുടെ സംരക്ഷണം ഉറപ്പാക്കണം. ആണവായുധ വ്യാപനവും തീവ്രവാദവും അവസാനിപ്പിക്കാന്‍ ശാശ്വതമായ ഉടമ്പടികള്‍ കണ്ടെത്തണമെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
യുഎസ് ഇസ്രയേല്‍ ആക്രമണങ്ങള്‍ക്ക് പിന്നാലെ പശ്ചിമേഷ്യ അതീവ സ്ഫോടനാത്മകമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. ഈ സാഹചര്യത്തില്‍ കാനഡ ഉള്‍പ്പെടെയുള്ള ലോക ശക്തികള്‍ സമാധാന നീക്കങ്ങളുമായി രംഗത്തെത്തുന്നത് നയതന്ത്ര തലത്തില്‍ നിര്‍ണായകമാണ്. ആക്രമണങ്ങള്‍ ആഗോള രാഷ്ട്രീയ ക്രമത്തെ തന്നെ മാറ്റിമറിച്ചേക്കുമെന്ന ആശങ്കയാണ് മാര്‍ക്ക് കാര്‍ണിയുടെ വാക്കുകളിലും പ്രതിഫലിക്കുന്നത്.