വിദേശ വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കി കാനഡയുടെ പുതിയ നയം

വന്‍ പ്രതിഷേധമാണ് ട്രൂഡോ സര്‍ക്കാരിനെതിരെ ഉയരുന്നത്.
 

കുടിയേറ്റ നയം മാറ്റിയതോടൈ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ഏഴുപതിനായിരം വിദേശ വിദ്യാര്‍ത്ഥികള്‍ കാനഡയില്‍ പുറത്താക്കല്‍ ഭീഷണി നേരിടുകയാണ്. സ്റ്റഡി പെര്‍മിറ്റ് പരിമിതപ്പെടുത്തിയതും സ്ഥിര താമസത്തിനുള്ള അനുമതി വെട്ടികുറച്ചതും വിദ്യാര്‍ത്ഥികള്‍ക്ക് ഇരുട്ടടിയായിരിക്കുകയാണ്. 
ഇതോടെ വന്‍ പ്രതിഷേധമാണ് ട്രൂഡോ സര്‍ക്കാരിനെതിരെ ഉയരുന്നത്. വര്‍ക്ക് പെര്‍മിറ്റ് അവസാനിക്കുന്നതോടെ ഈ വര്‍ഷം അവസാനം നിരവധി ബിരുദ ധാരികള്‍ നാടു കടത്തലിന് വിധേയമാകും. 25 ശതമാനം സ്ഥിര താമസ അപേക്ഷകളിലും സര്‍ക്കാര്‍ കുറവു വരുത്തി.
കാനഡയിലെ വിദ്യാര്‍ത്ഥികളില്‍ 37 ശതമാനവും വിദേശ വിദ്യാര്‍ത്ഥികളാണെന്നിരിക്കേയാണ് സര്‍ക്കാരിന്റെ കടുത്ത തീരുമാനം. താല്‍ക്കാലിക തൊഴില്‍ വീസയില്‍ എത്തുന്നവരെ നിയന്ത്രിക്കാനുള്ള പുതിയ മാനദണ്ഡങ്ങള്‍ സെപ്തംബര്‍ 26ന് പ്രാബല്യത്തില്‍ വരും. കോവിഡിന് ശേഷം കാനഡയിലേക്ക് കുടിയേറ്റം വര്‍ദ്ധിച്ചു. കാനഡ വിദേശ തൊഴിലാളികളെ കുറഞ്ഞ ചെലവില്‍ നിയമിച്ചതോടെ സ്വദേശികള്‍ക്ക് തൊഴില്‍ ക്ഷാമം രൂക്ഷമായി. കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 6.4 ശതമാനമായി വര്‍ദ്ധിച്ചു. 1.4 ദശലക്ഷം പേരാണ് രാജ്യത്താകെ തൊഴിലില്ലാതെ ജീവിക്കുന്നത്. പുതിയ നിയമം കുടിയേറ്റ നിയന്ത്രണത്തിന് വേണ്ടിയാണ്. വലിയ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും നിയമവുമായി മുന്നോട്ട് പോകാനാണ് ട്രൂഡോ സര്‍ക്കാരിന്റെ തീരുമാനം.