തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാന്‍ കാനഡ 

 

2000 ല്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ കാനഡയിലെ താമസ രേഖകളില്‍ റാണ കൃത്രിമം കാണിച്ചതായി ഇമിഗ്രേഷന്‍ വിഭാഗം കണ്ടെത്തി.

 

ഭീകര വാദ ആരോപണങ്ങളല്ല മറിച്ച് പൗരത്വത്തിനായി തെറ്റായ വിവരങ്ങള്‍ നല്‍കി എന്നതാണ് നടപടിയ്ക്ക് ആധാരം.

2008 ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ തഹാവൂര്‍ റാണയുടെ പൗരത്വം റദ്ദാക്കാനുള്ള തീരുമാനവുമായി കാനഡ. ഫെബ്രുവരി 26ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി ഇന്ത്യ സന്ദര്‍ശിക്കാനിരിക്കേയാണ് നീക്കം. 
ഭീകര വാദ ആരോപണങ്ങളല്ല മറിച്ച് പൗരത്വത്തിനായി തെറ്റായ വിവരങ്ങള്‍ നല്‍കി എന്നതാണ് നടപടിയ്ക്ക് ആധാരം. മുന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ കാലത്ത് വഷളായ ഇന്ത്യ കാനഡ ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.
2000 ല്‍ പൗരത്വത്തിന് അപേക്ഷിക്കുമ്പോള്‍ കാനഡയിലെ താമസ രേഖകളില്‍ റാണ കൃത്രിമം കാണിച്ചതായി ഇമിഗ്രേഷന്‍ വിഭാഗം കണ്ടെത്തി.
കാനഡയില്‍ താമസിച്ചിരുന്നതായി അവകാശപ്പെട്ട സമയത്ത് റാണ ചിക്കാഗോയില്‍ വ്യവസായം നടത്തുകയായിരുന്നുവെന്ന് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസാണ് കണ്ടെത്തിയത്. കേസ് ഇപ്പോള്‍ കാനഡയിലെ ഫെഡറല്‍ കോടതിയുടെ പരിഗണനയിലാണ്.
പൗരത്വം റദ്ദാക്കാനുള്ള നീക്കത്തെ റാണയുടെ അഭിഭാഷകന്‍ കോടതിയില്‍ ചോദ്യം ചെയ്തിട്ടുണ്ട്. പാക് വംശജനായ തഹാവൂര്‍ റാണ നിലവില്‍ ഇന്ത്യന്‍ കസ്റ്റഡിയിലാണ്. യുഎസില്‍ നിന്ന് കൈമാറ്റം ചെയ്യപ്പെട്ട ഇയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു.