ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ കാനഡ പങ്കുചേരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് മാര്‍ക്ക് കാര്‍ണി 

അമേരിക്കയുമായി ശക്തമായ പ്രതിരോധ ബന്ധമുള്ള നാറ്റോ  അംഗമാണ് കാനഡ.

 

തങ്ങളുടെ സഖ്യകക്ഷികള്‍ക്കൊപ്പം കാനഡ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഇറാനും അമേരിക്ക-ഇസ്രായേല്‍ സഖ്യവും തമ്മില്‍ നടക്കുന്ന യുദ്ധത്തില്‍ കാനഡ പങ്കുചേരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി.

യുദ്ധം ആറാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്തണി അല്‍ബനീസിക്കൊപ്പം കാന്‍ബറയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ നിര്‍ണ്ണായക വെളിപ്പെടുത്തല്‍ നടത്തിയത്. തങ്ങളുടെ സഖ്യകക്ഷികള്‍ക്കൊപ്പം കാനഡ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുമായി ശക്തമായ പ്രതിരോധ ബന്ധമുള്ള നാറ്റോ  അംഗമാണ് കാനഡ. ഇറാനെതിരെയുള്ള വ്യോമാക്രമണങ്ങളെ താന്‍ പിന്തുണയ്ക്കുന്നുണ്ടെങ്കിലും, ഈ സൈനിക നീക്കങ്ങള്‍ അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് വിരുദ്ധമാണെന്ന് കാര്‍ണി അഭിപ്രായപ്പെട്ടു. ആക്രമണത്തെക്കുറിച്ച് അമേരിക്കയോ ഇസ്രായേലോ കാനഡയെ മുന്‍കൂട്ടി അറിയിക്കുകയോ പങ്കുചേരാന്‍ ആവശ്യപ്പെടുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങള്‍ മുന്‍നിര്‍ത്തി കഴിഞ്ഞ 15 വര്‍ഷമായി കാനഡയ്ക്ക് ഇറാനുമായി നയതന്ത്ര ബന്ധമില്ല. കഴിഞ്ഞ വര്‍ഷം ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിനെ കാനഡ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.