കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥി നിയന്ത്രണം ; 40 ശതമാനം ഇന്ത്യന്‍ സ്റ്റഡി പെര്‍മിറ്റുകള്‍ നിരസിച്ചു ; അപേക്ഷകരുടെ എണ്ണത്തിലും കുറവ്

താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിദേശ വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് നല്‍കുന്നത് കാനഡ കുറച്ചത്.

 

ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ കുറവു രേഖപ്പെടുത്തി.

കാനഡയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇന്ത്യയില്‍ നിന്നുള്ള അപേക്ഷകരെയും ബാധിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. ഓഗസ്ത് മാസത്തിലെ കണക്കുകള്‍ പ്രകാരം ഏകദേശം 40 ശതമാനം സ്റ്റഡി പെര്‍മിറ്റ് അപേക്ഷകളാണ് നിരസിക്കപ്പെട്ടത്. ഈ മാസങ്ങളില്‍ കനേഡിയന്‍ പോസ്റ്റ് സെക്കന്‍ഡറി സ്ഥാപനങ്ങളില്‍ പഠിക്കാനുള്ള പെര്‍മിറ്റുകളിലെ ഏകദേശം 74 ശതമാനം ഇന്ത്യന്‍ അപേക്ഷകളും നിരസിക്കപ്പെട്ടതായി ഇമിഗ്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് നല്‍കിയ ഡേറ്റയില്‍ പറയുന്നു. 2023 ഓഗസ്തില്‍ ഇതു 32 ശതമാനമായിരുന്നു.


ഇന്ത്യന്‍ അപേക്ഷകരുടെ എണ്ണത്തിലും ഗണ്യമായ കുറവു രേഖപ്പെടുത്തി.2023 ഓഗസ്തില്‍ 20900 ഇന്ത്യന്‍ അപേക്ഷകരുണ്ടായിരുന്നെങ്കില്‍ 2025 ഓഗസ്തില്‍ അത് 4515 ആയി കുറഞ്ഞു. കഴിഞ്ഞ പത്തുവര്‍ഷത്തില്‍ കാനഡയിലേക്ക് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെത്തുന്നത് ഇന്ത്യയില്‍ നിന്നാണ്. ഓഗസ്തില്‍ ഏറ്റവും കൂടുതല്‍ നിരസിച്ചതും ഇന്ത്യന്‍ അപേക്ഷകളായിരുന്നു. വിദ്യാര്‍ത്ഥി വിസകളുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ തടയുന്നതിനും താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുള്ള താല്‍ക്കാലിക കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് തുടര്‍ച്ചയായി രണ്ടാം വര്‍ഷവും വിദേശ വിദ്യാര്‍ത്ഥി പെര്‍മിറ്റുകള്‍ക്ക് നല്‍കുന്നത് കാനഡ കുറച്ചത്.