കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ തായ്ലൻഡിൽ ഒരു മരണം
കന്തരലാക്: തായ്ലൻഡിൽ കംബോഡിയ നടത്തിയ റോക്കറ്റ് ആക്രമണത്തിൽ 63കാരൻ കൊല്ലപ്പെട്ടു. വീട് കത്തിനശിച്ചു. ഡിസംബർ ഏഴിന് രണ്ട് തായ്ലൻഡ് സൈനികർക്ക് പരിക്കേറ്റതിനെത്തുടർന്ന് ആരംഭിച്ച സംഘർഷം ഞായറാഴ്ചയും തുടർന്നതായി ഇരുരാജ്യവും സ്ഥിരീകരിച്ചു.
നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രാവശിഷ്ടങ്ങൾ അടങ്ങിയ അതിർത്തി പ്രദേശങ്ങളുടെ അവകാശത്തെച്ചൊല്ലി ദീർഘകാലമായി ഇരുരാജ്യവും തമ്മിൽ തർക്കമുണ്ട്. കഴിഞ്ഞ ആഴ്ചയിലെ ആക്രമണങ്ങളിൽ അതിർത്തിയുടെ ഇരുവശത്തുമുള്ള നിരവധി ആളുകൾ കൊല്ലപ്പെട്ടിരുന്നു. അഞ്ചു ലക്ഷത്തിലധികം പേർ കുടിയിറക്കപ്പെട്ടു.