നിരുപാധിക വെടിനിര്‍ത്തലിന് തയാറെന്ന് കംബോഡിയ; പ്രതികരിക്കാതെ തായ്ലന്‍ഡ്

സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 16 പേര്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

 

കംബോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് തായ്ലന്‍ഡ്.

തായ്ലന്‍ഡുമായി ഉടനടി നിരുപാധിക വെടിനിര്‍ത്തലിന് ആഹ്വാനം ചെയ്ത് കംബോഡിയ. തര്‍ക്കത്തിന് സമാധാനപരമായ പരിഹാരം വേണമെന്നും കംബോഡിയ വ്യക്തമാക്കി. എന്നാല്‍ ആഹ്വാനത്തോട് തായ്ലന്‍ഡ് പ്രതികരിച്ചിട്ടില്ല. കംബോഡിയയുമായി അതിര്‍ത്തി പങ്കിടുന്ന എട്ട് ജില്ലകളില്‍ പട്ടാള നിയമം പ്രഖ്യാപിച്ചിരിക്കുകയാണ് തായ്ലന്‍ഡ്. ജനവാസപ്രദേശങ്ങള്‍ കംബോഡിയ ആക്രമിച്ചതായി തായ്ലന്‍ഡ് ആരോപിച്ചു. സംഘര്‍ഷത്തില്‍ ഇരുരാജ്യങ്ങളിലുമായി ഇതുവരെ 16 പേര്‍ കൊല്ലപ്പെട്ടു. ലക്ഷക്കണക്കിനു പേരെ ഒഴിപ്പിച്ചിട്ടുണ്ട്.

തായ്ലന്‍ഡ് -കംബോഡിയ സംഘര്‍ഷത്തില്‍ ആശങ്കയറിയിച്ച് യൂറോപ്യന്‍ യൂണിയന്‍ രംഗത്തുവന്നിരുന്നു. അതിര്‍ത്തി തര്‍ക്കത്തെ തുടര്‍ന്ന് ആരംഭിച്ച ഏറ്റുമുട്ടല്‍ അവസാനിപ്പിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ഇരു രാജ്യങ്ങളോടും ആവശ്യപ്പെട്ടു.