കണ്ടൈനർ കപ്പൽ ഇടിച്ച് ബാൾട്ടിമോറിൽ പാലം തകർന്നു വീണു; വീഡിയോ
കണ്ടൈനർ കപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു.
Mar 26, 2024, 14:01 IST
മേരിലൻഡ്: കണ്ടൈനർ കപ്പൽ ഇടിച്ച് ബാൾട്ടിമോറിലെ ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നു. ചൊവ്വാഴ്ച പ്രാദേശിക സമയം പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു.
അതേസമയം ഏഴോളം പേരും നിരവധി വാഹനങ്ങളും വെള്ളത്തിൽ വീണതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ആർക്കെങ്കിലും പരുക്കുപറ്റിയോ എന്നതുസംബന്ധിച്ച് വ്യക്തതയില്ലെന്ന് മേരിലൻഡ് ട്രാൻസ്പോർട്ട് അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനങ്ങൾ നടക്കുകയാണ്.