പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാന്‍

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു.

 

ഭൂട്ടാന്‍ ഗെലെഫു മൈന്‍ഡ്ഫുള്‍നസ് സിറ്റിയില്‍ നിര്‍മ്മിച്ച 76-ാം നമ്പര്‍ വിശുദ്ധ സ്തൂപം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചു

ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സൗഹൃദം ഊട്ടി ഉറപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ആദരവുമായി ഭൂട്ടാന്‍. ഭൂട്ടാന്‍ ഗെലെഫു മൈന്‍ഡ്ഫുള്‍നസ് സിറ്റിയില്‍ നിര്‍മ്മിച്ച 76-ാം നമ്പര്‍ വിശുദ്ധ സ്തൂപം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമര്‍പ്പിച്ചു. ബൗദ്ധ പാരമ്പര്യത്തിലെ പവിത്രമായ ലഹാബാബ് ദുച്ചെന്‍ ആഘോഷവേളയിലാണ് 108 വിശുദ്ധ സ്തൂപങ്ങളുടെ നിര്‍മ്മാണവും പ്രതിഷ്ഠാ ചടങ്ങുകളും നടന്നത്.

കേന്ദ്ര ന്യൂനപക്ഷ ക്ഷേമ-പാര്‍ലമെന്ററി കാര്യ മന്ത്രി കിരണ്‍ റിജിജു ചടങ്ങില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുത്തു. ഭൂട്ടാന്‍ രാജാവ് ജിഗ്മേ ഖേസര്‍ നംഗ്യാല്‍ വാങ്ചുക്, രാജ്ഞി ജെത്സുന്‍ പേമ, ഭൂട്ടാന്‍ പ്രധാനമന്ത്രി ദാഷോ ഷെറിങ് ടോബ്ഗെ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങുകള്‍.

ഇന്ത്യ-ഭൂട്ടാന്‍ സൗഹൃദബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും പ്രധാനമന്ത്രി മോദിയുടെ ദീര്‍ഘവീക്ഷണത്തിനും നല്‍കിയ വലിയൊരു ആദരവാണിതെന്ന് ചടങ്ങിന്റെ ചിത്രങ്ങള്‍ എക്‌സില്‍ പങ്കുവെച്ച് കിരണ്‍ റിജിജു വ്യക്തമാക്കി.