ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ രാജ്യത്തേയ്ക്ക് വന്നാൽ അറസ്റ്റ് ചെയ്യും : ബ്രിട്ടൻ

 

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു തങ്ങളുടെ രാജ്യത്തേയ്ക്ക് വന്നാൽ അറസ്റ്റ് ചെയ്യുമെന്ന സൂചന നൽകി ബ്രിട്ടൻ. അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ വാറണ്ട് ഉള്ളതിനാൽ അറസ്റ്റ് പരിഗണിക്കുമെന്നാണ് ബ്രിട്ടൻ അറിയിച്ചിരിക്കുന്നത്.

ഗാസ സംഘർഷവുമായി ബന്ധപ്പെട്ട് യുദ്ധക്കുറ്റങ്ങൾക്കും മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങളുടെയും പേരിലാണ് നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇസ്രയേലും അമേരിക്കയും ഈ നീക്കത്തെ ശക്തമായി അപലപിച്ച് രംഗത്ത് എത്തിയിട്ടുണ്ട്.

തീർച്ചയായും അന്താരാഷ്ട്ര നിയമം ബ്രിട്ടൻ എല്ലായ്‌പ്പോഴും കൃത്യമായി പാലിക്കുമെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമറിന്റെ വക്താവ് ബ്രിട്ടീഷ് മാധ്യമങ്ങളെ അറിയിച്ചതായാണ് വിവരം. എന്നാൽ ആഭ്യന്തര-അന്താരാഷ്ട്ര നിയമങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കാനുള്ള ബാധ്യത രാജ്യത്തിനുണ്ടെന്നും അതനുസരിച്ചായിരിക്കും എപ്പോഴും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള നടപടികളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.