ബെൽജിയത്തിൽ സ്കൂൾ ബസ്സും ട്രെയിനും കൂട്ടിയിടിച്ച് അപകടം ; നാല് പേർ കൊല്ലപ്പെട്ടു
May 27, 2026, 19:47 IST
ബെൽജിയത്തിൽ സ്കൂൾ ബസ്സും ട്രെയിനും കൂട്ടിയിടിച്ച് രണ്ട് കുട്ടികൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു.വടക്കൻ ബെൽജിയത്തിലെ ഫ്ലാൻഡേഴ്സ് മേഖലയിലുള്ള ബുഗൻഹൗട്ട് എന്ന സ്ഥലത്തെ ലെവൽ ക്രോസിങ്ങിൽ വെച്ചാണ് അപകടം നടന്നത്.
അപകടത്തിൽപ്പെട്ട സ്കൂൾ മിനിബസ്സിൽ ഏഴ് കുട്ടികളും ഒരു സൂപ്പർവൈസറും ഡ്രൈവറും അടക്കം ഒമ്പത് പേരാണ് ഉണ്ടായിരുന്നത്.