ബിയർ കുടിക്കേം ചെയ്യാം അതിൽ കുളിക്കേം ചെയ്യാം..വെറും കുളിയല്ല, ഒരു മുങ്ങിക്കുളി തന്നെ പാസാക്കാം..

ഒരു ദിവസമെങ്കിൽ ഒരു ദിവസം.. ടെൻഷനുകളെല്ലാം ഒഴിവാക്കി ഒരു ബിയർ ഒക്കെ അടിച്ച് ഒന്ന് ചില്ലാവാൻ ആഗ്രഹിക്കുന്നവരാകും ഇന്ന് പലരും..അങ്ങനെയുള്ളവർ ഇങ്ങോട്ട് വിട്ടോളു..ഇവിടെ വന്നാൽ ഇനി ബിയർ കുടിക്കേം ചെയ്യാം അതിൽ കുളിക്കേം ചെയ്യാം..
 

ഒരു ദിവസമെങ്കിൽ ഒരു ദിവസം.. ടെൻഷനുകളെല്ലാം ഒഴിവാക്കി ഒരു ബിയർ ഒക്കെ അടിച്ച് ഒന്ന് ചില്ലാവാൻ ആഗ്രഹിക്കുന്നവരാകും ഇന്ന് പലരും..അങ്ങനെയുള്ളവർ ഇങ്ങോട്ട് വിട്ടോളു..ഇവിടെ വന്നാൽ ഇനി ബിയർ കുടിക്കേം ചെയ്യാം അതിൽ കുളിക്കേം ചെയ്യാം.. ഇത് ബിയർ സ്പാ എന്നാണ് അറിയപ്പെടുന്നത്. ഇന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം സ്പാകളുണ്ട്.

ബ്രിട്ടന്‍, ചെക്ക് റിപ്പബ്ലിക്ക്, അമേരിക്ക, ഹംഗറി, ഓസ്ട്രിയ, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഈ സംവിധാനമുണ്ട്. ബാത് ടബ്ബില്‍ നിറയെ ബിയര്‍ ഒഴിച്ച് അതില്‍ നമുക്ക് കിടക്കാം.. ചില സ്ഥലങ്ങളില്‍ ഈ ബാത് ടബ്ബിനടുത്തായി ടാപ്പും വെച്ചിട്ടുണ്ടാകും. അതില്‍ നിന്ന് നമുക്ക് യഥേഷ്ടം ബിയറും കുടിക്കാം. ബിക്കിനിയോ സ്വിം സ്യൂട്ടോ ധരിച്ചോ അല്ലെങ്കിൽ നഗ്നരായോ ഇവിടെ കുളിക്കാം... 

ഇങ്ങനെ കുളിക്കുന്നത് നമ്മുടെ ആരോഗ്യത്തിന് ഗുണം ചെയ്യുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. ബിയറിലെ യീസ്റ്റ്, ബാര്‍ലി തുടങ്ങിയ ഘടകങ്ങള്‍ കൂടുതല്‍ ആരോഗ്യം നല്‍കുമാത്രേ.. ചര്‍മത്തെ ജലാംശമുള്ളതാക്കി മാറ്റുകയും മാനസികമായും ശാരീരികമായും ഉന്മേഷം നൽകുകയും ചെയ്യും ബിയറിലുള്ള ഈ കുളി..തീർന്നില്ല, ബിയറില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ ബി മുടിയിലെ താരനെ പ്രതിരോധിക്കുകായും ചെയ്യുമത്രേ..

കിഴക്കന്‍ യൂറോപ്പില്‍ എഡി 921 മുതല്‍ ബിയര്‍ സ്പായ്ക്ക് സമാനമായ മറ്റു സംവിധാനങ്ങളുണ്ടായിരുന്നു. ഡ്യൂക്ക് ഓഫ് ബൊഹേമിയ ഈ ബിയര്‍ കുളി ആസ്വദിച്ചിരുന്നതായും പ്രാഗിലാണ് ഇത് ഏറ്റവും കൂടുതല്‍ ജനപ്രീതി നേടിയതെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. പിന്നീടാണ് അമേരിക്കയിലേയും ബ്രിട്ടനിലേയും വിവിധ സ്ഥലങ്ങളിലേക്ക് ഇത് വ്യാപിച്ചത്. ഈ ബിയർ സ്പാകളിൽ കുളിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഏറ്റവും കുറഞ്ഞത് പതിനായിരം രൂപയെങ്കിലും ഇതിനായി ചെലവാക്കേണ്ടി വരും..