ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണം: ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു
ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണം: ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു
ഗുരുതരമായി പരിക്കേറ്റ എറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ആദ്യം സബ്വേ സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന 68 വയസ്സുകാരനായ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കല്‍പ്പിച്ച ശേഷമാണ് അക്രമി തൊട്ടടുത്തുണ്ടായിരുന്ന എറിന് നേരെ തിരിഞ്ഞത്.
അമേരിക്കയില്‍ ന്യൂയോര്‍ക്ക് ടൈംസ് സ്‌ക്വയറിലുണ്ടായ ആക്രമണത്തില്‍ ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് എറിന്‍ പിയാസെന്റി (32 ) കൊല്ലപ്പെട്ടു. തിരക്കേറിയ ടൈംസ് സ്‌ക്വയറിലൂടെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന എറിനെ യാതൊരു പ്രകോപനവും കൂടാതെ 49-കാരിയായ പമേല സിസ്‌നെറോസ് എന്ന സ്ത്രീ ആക്രമിക്കുകയായിരുന്നു. ആദ്യം സബ്വേ സ്റ്റേഷനില്‍നിന്ന് പുറത്തുവന്ന 68 വയസ്സുകാരനായ വിനോദസഞ്ചാരിയെ കുത്തിപ്പരിക്കല്‍പ്പിച്ച ശേഷമാണ് അക്രമി തൊട്ടടുത്തുണ്ടായിരുന്ന എറിന് നേരെ തിരിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ എറിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരിക്കേറ്റ വിനോദസഞ്ചാരി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. പ്രസവാവധി കഴിഞ്ഞ് തിരികെ ജോലിയില്‍ പ്രവേശിച്ച് ദിവസങ്ങള്‍ക്കകമാണ് ദാരുണമായ കൊലപാതകം നടന്നത്. ആദ്യ ഘട്ടത്തില്‍ ആക്രമി കീഴടങ്ങാന്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് പോലീസ് നടത്തിയ വെടിവെപ്പില്‍ അക്രമി കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്നുകുട്ടികളുടെ അമ്മയായ പ്രതി മാനസികരോഗമുള്ള ആളായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.