വിദ്യാർഥി പ്രക്ഷോഭ കാലത്ത് മോഷ്ടിച്ച ആയുധങ്ങൾ തിരിച്ചു നൽകണമെന്ന് ബംഗ്ലാദേശ് പൊലീസ്
ധാക്ക: ശൈഖ് ഹസീന സർക്കാറിന്റെ പതനത്തിനിടയാക്കിയ വിദ്യാർഥി പ്രക്ഷോഭ കാലത്ത് മോഷ്ടിച്ച ആയുധങ്ങളും വെടിക്കോപ്പുകളും തിരിച്ചേൽപിക്കണമെന്ന് ഉത്തരവിട്ട് ബംഗ്ലാദേശ് പൊലീസ്. ചൊവ്വാഴ്ചയോടെ ആയുധങ്ങൾ തിരിച്ചേൽപിച്ചില്ലെങ്കിൽ പരിശോധന നടത്തി നടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ പറഞ്ഞു.
Sep 2, 2024, 20:07 IST

തോക്കുകളുടെ ലൈസൻസ് റദ്ദാക്കാനുള്ള ഇടക്കാല സർക്കാർ തീരുമാനത്തെ തുടർന്നാണ് ഉത്തരവ്. പൊലീസ് സ്റ്റേഷനുകളിൽനിന്നും ഓഫിസുകളിൽനിന്നും കൊള്ളയടിച്ച വിവിധ തരത്തിലുള്ള 3872 ആയുധങ്ങൾ പൊലീസ് കണ്ടെടുത്തു. ഇതിനു പുറമെ, 2,86,216 റൗണ്ട് ബുള്ളറ്റുകളും 22,201 കണ്ണീർവാതക ഷെല്ലുകളും 2139 സ്റ്റൺ ഗ്രനേഡുകളും പിടിച്ചെടുത്തിട്ടുണ്ട്.