പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി അസീം മുനീറിൻറെ ന​യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന് വി​നാ​ശ​ക​രം : ഇംറാൻ ഖാൻ 

 

ലാ​ഹോ​ർ: പാ​കി​സ്താ​ൻ സൈ​നി​ക മേ​ധാ​വി അ​സീം മു​നീ​റി​നെ​തി​രെ ക​ടു​ത്ത വി​മ​ർ​ശ​ന​വു​മാ​യി ജ​യി​ലി​ൽ ക​ഴി​യു​ന്ന മു​ൻ പാ​കി​സ്താ​ൻ പ്ര​ധാ​ന​മ​ന്ത്രി ഇം​റാ​ൻ ഖാ​ൻ. അ​ഫ്ഗാ​നി​സ്താ​നു​മാ​യു​ള്ള ബ​ന്ധം വ​ഷ​ളാ​ക്കു​ന്ന​തി​ന് ക​രു​തി​ക്കൂ​ട്ടി ശ്ര​മം ന​ട​ത്തു​ന്ന മു​നീ​റി​ന്റെ ന​യ​ങ്ങ​ൾ രാ​ജ്യ​ത്തി​ന് വി​നാ​ശ​ക​ര​മാ​ണെ​ന്ന് എ​ക്സ് പോ​സ്റ്റി​ൽ ഇം​റാ​ൻ കു​റ്റ​പ്പെ​ടു​ത്തി.

മു​നീ​റി​ന്റെ ന​യ​ങ്ങ​ൾ രാ​ജ്യ​ത്ത് ഭ​ര​ണ​ഘ​ട​ന​യു​ടെ​യും നി​യ​മ​വാ​ഴ്ച​യു​ടെ​യും ത​ക​ർ​ച്ച​ക്ക് കാ​ര​ണ​മാ​യി. ത​ന്നെ​യും ഭാ​ര്യ​യെ​യും അ​ന്യാ​യ​മാ​യി ത​ട​വി​ലി​ട്ട മു​നീ​ർ പു​റം​​ലോ​ക​വു​മാ​യി ബ​ന്ധ​പ്പെ​ടാ​നു​ള്ള എ​ല്ലാ വ​ഴി​യും അ​ട​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും ഇം​റാ​ൻ പ​റ​ഞ്ഞു.

2023 ആ​ഗ​സ്റ്റ് മു​ത​ൽ റാ​വ​ൽ​പി​ണ്ടി​യി​ലെ ആ​ദി​യാ​ല ജ​യി​ലി​ൽ ക​ഴി​യു​ന്ന 73കാ​ര​നാ​യ ഇം​റാ​ൻ​ഖാ​ന്റെ ആ​രോ​ഗ്യ​നി​ല​യി​ൽ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ച് സ​ഹോ​ദ​രി​മാ​രാ​യ ഡോ. ​ഉ​സ്മ ഖാ​നും അ​ലീ​മ ഖാ​നും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഇം​റാ​​​നെ കാ​ണാ​ൻ അ​ധി​കൃ​ത​ർ അ​നു​വ​ദി​ക്കി​ല്ലെ​ന്നാ​രോ​പി​ച്ച ഇ​വ​ർ സ​ഹോ​ദ​ര​ൻ ജീ​വി​ച്ചി​രി​പ്പു​ണ്ടോ എ​ന്ന​തി​ൽ ആ​ശ​ങ്ക​യും പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. ഒ​ടു​വി​ൽ ക​ഴി​ഞ്ഞ​ദി​വ​സം ഇം​റാ​നെ കാ​ണാ​ൻ ഉ​സ്മ ഖാ​ന് അ​നു​വാ​ദം ല​ഭി​ച്ചു. ഈ ​കൂ​ടി​ക്കാ​ഴ്ച​ക്ക് പി​ന്നാ​ലെ​യാ​ണ് ഇം​റാ​ന്റെ എ​ക്സ് പോ​സ്റ്റ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.