വിമാന ഇന്ധനവില കുതിച്ചുയരുന്നു ; പ്രവാസികളുടെ യാത്രാ ചെലവേറും
മാന ഇന്ധന നിരക്ക് കൂടിയത് മാത്രമല്ല പ്രതിസന്ധി. മിഡില്‍ ഈസ്റ്റില്‍ പല സര്‍വ്വീസുകളും നിലച്ചതും തിരിച്ചടിയായി.
May 30, 2026, 06:42 IST
കഴിഞ്ഞ ഏപ്രിലില്‍ നിന്ന് ഈ ഏപ്രിലിലേക്കെത്തിയപ്പോഴാണ് വിമാന ഇന്ധന വില 121 ശതമാനത്തിലധികം കൂടിയത്.
യുദ്ധം കാരണം കുതിച്ചുയര്‍ന്ന വിമാന ഇന്ധനവില കാരണം പ്രവാസികള്‍ക്ക് ഉള്‍പ്പടെ യാത്രാച്ചെലവ് ഇനിയും കൂടിയേക്കും. വിമാന ഇന്ധനവില 121 ശതമാനത്തിലധികം കൂടിയ കണക്കുകള്‍ അന്താരാഷ്ട്ര വ്യോമഗതാഗത അസോസിയേഷന്‍ പുറത്തുവിട്ടതോടെ ആശങ്ക ഉയരുകയാണ്.
കഴിഞ്ഞ ഏപ്രിലില്‍ നിന്ന് ഈ ഏപ്രിലിലേക്കെത്തിയപ്പോഴാണ് വിമാന ഇന്ധന വില 121 ശതമാനത്തിലധികം കൂടിയത്. കാരണം പശ്ചിമേഷ്യയിലെ ഇറാന്‍ - ഇസ്രയേല്‍ - അമേരിക്ക യുദ്ധമാണ്. ഇത് വിമാന ടിക്കറ്റ് നിരക്കില്‍ ഇനിയും വലിയ വര്‍ധനവിന് കാരണമാകുമെന്നാണ് റിപ്പോര്‍ട്ട്. ഇതു യാത്രക്കാരനെ നേരിട്ട് ബാധിക്കും. വിമാന ഇന്ധന നിരക്ക് കൂടിയത് മാത്രമല്ല പ്രതിസന്ധി. മിഡില്‍ ഈസ്റ്റില്‍ പല സര്‍വ്വീസുകളും നിലച്ചതും തിരിച്ചടിയായി.