ബോംബ് ഭീഷണിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിച്ചു

 

ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദി ലോഡ്ജില്‍ നിന്ന് മാറ്റിയത്.

 

കാന്‍ബറയിലെ ദി ലോഡ്ജ് എന്ന ഔദ്യോഗിക വസതിയില്‍ നിന്നാണ് പ്രധാനമന്ത്രിയെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. 

ബോംബ് ഭീഷണിക്ക് പിന്നാലെ ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസിനെ ഔദ്യോഗിക വസതിയില്‍നിന്ന് ഒഴിപ്പിച്ചു. കാന്‍ബറയിലെ ദി ലോഡ്ജ് എന്ന ഔദ്യോഗിക വസതിയില്‍ നിന്നാണ് പ്രധാനമന്ത്രിയെ ചൊവ്വാഴ്ച ഒഴിപ്പിച്ചത്. 

ചൊവാഴ്ച വൈകുന്നേരം 6 മണിയോടെയാണ് ഔദ്യോഗിക വസതിയായ ദി ലോഡ്ജില്‍ നിന്ന് മാറ്റിയത്. പിന്നീട് ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പൊലീസ് (എഎഫ്പി) വസതിയില്‍ പരിശോധന നടത്തി. ഇതിന് പിന്നാലെ രാത്രി 9 മണിക്ക് ശേഷം ആന്റണി ആല്‍ബനീസിന് മടങ്ങിയെത്താന്‍ അനുമതി നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കു ശേഷം സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ലെന്ന് എഎഫ്പി പറഞ്ഞു.