16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കി ഓസ്‌ട്രേലിയ

രാജ്യത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കി ഓസ്‌ട്രേലിയ. ടിക് ടോക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റ

 

ഓസ്‌ട്രേലിയ: രാജ്യത്തെ 16 വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയ നിരോധനം നടപ്പാക്കി ഓസ്‌ട്രേലിയ. ടിക് ടോക്, ഫേസ്ബുക്ക്, സ്‌നാപ്ചാറ്റ്, റെഡ്ഡിറ്റ്, എക്‌സ്, ഇൻസ്റ്റഗ്രാം എന്നിവയുൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്‌ഫോമുകളാണ് ഓസ്‌ട്രേലിയയിൽ കുട്ടികൾക്ക് ഉപയോഗിക്കാൻ നിരോധനമേർപ്പെടുത്തിയത്. ഇത് സംബന്ധിച്ചുള്ള ബിൽ ഓസ്‌ട്രേലിയൻ ജനപ്രതിനിധി സഭ പാസാക്കുകയായിരുന്നു.

കുട്ടികളിലെ സോഷ്യൽമീഡിയ ഉപയോഗത്തെ പറ്റിയുള്ള ചർച്ചകൾ രാജ്യത്ത് നേരത്തേ സജീവമായിരുന്നു. നിയമലംഘനത്തിന് 50 ദശലക്ഷം ഓസ്‌ട്രേലിയൻ ഡോളർ പിഴ ചുമത്തുന്ന ബില്ലിനെ പ്രധാന പാർട്ടികൾ എല്ലാം പിന്തുണച്ചതോടെ സഭ ബുധനാഴ്ച പാസാക്കുകയായിരുന്നു. ഈ ആഴ്ച ബിൽ നിയമമാകുകയാണെങ്കിൽ, പിഴകൾ നടപ്പിലാക്കുന്നതിന് മുമ്പ് പ്രായ നിയന്ത്രണങ്ങൾ നടപ്പിലാക്കാൻ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾക്ക് ഒരു വർഷം സമയം ലഭിക്കും.