കപ്പലുകളെ ആക്രമിച്ച സംഭവം ; ഇറാനെതിരെ രൂക്ഷ വിമര്‍ശനവുമായി ഗള്‍ഫ് രാജ്യങ്ങള്‍
സമാധാന ധാരണയ്ക്ക് പിന്നാലെ ഇറാനുമായി വ്യാപാര ബന്ധം പുനസ്ഥാപിച്ച് തുടങ്ങിയിരുന്നു മിക്ക ഗള്‍ഫ് രാജ്യങ്ങളും
ബഹറൈനും കുവൈത്തിനും നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിലപാട്.
ഗള്‍ഫ് മേഖലയുടെ അവശേഷിക്കുന്ന പിന്തുണയും സാധ്യതകളും കൂടി തകര്‍ത്ത് ഇറാന്‍. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകര്‍ക്കുന്നത് ഇറാനാണെന്ന് ഗള്‍ഫ് രാജ്യങ്ങളുടെ കൂട്ടായ്മ ആഞ്ഞടിച്ചു. വെടിനിര്‍ത്തല്‍ സാധ്യമാക്കിയ ഖത്തറിന്റെയും, ഇറാനുമായി ബന്ധം ശക്തിപ്പെടുത്താന്‍ ശ്രമിക്കുന്ന സൗദിയുടെയും കപ്പലുകള്‍ ആക്രമിച്ചതിലൂടെ കടുത്ത രോഷമാണ് മേഖലയില്‍.
സമാധാന ധാരണയ്ക്ക് പിന്നാലെ ഇറാനുമായി വ്യാപാര ബന്ധം പുനസ്ഥാപിച്ച് തുടങ്ങിയിരുന്നു മിക്ക ഗള്‍ഫ് രാജ്യങ്ങളും. ഇറാന്‍ മുന്‍ പരമോന്നത നേതാവ് അല്‍ത്തുള്ള അലി ഖംനഇയുടെ സംസ്‌കാര ചടങ്ങിലേക്ക് വിദേശകാര്യ സഹമന്ത്രിയെ അയക്കുക വരെ ചെയ്തു സൗദി. മേഖലയില്‍ ഇറാനുമായി സംസാരിച്ച് കാര്യങ്ങള്‍ തീരുമാനിക്കണമെന്ന് നിലപാടെടുത്ത രാജ്യമാണ് ഖത്തര്‍. എന്നാല്‍ ഹോര്‍മൂസില്‍ ഇറാന്‍ പുതുതായി ആക്രമിച്ച കപ്പലുകളില്‍ ഒന്ന് സൗദിയുടെ അല്‍ വിദ്-യാന്‍. മറ്റൊന്ന് ഖത്തറിന്റെ അല്‍ റകായത്. യുദ്ധം അവസാനിപ്പിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ തകര്‍ക്കുന്നത് ഇറാനാണെന്ന് ജിസിസി കൂട്ടായ്മ ആഞ്ഞടിച്ചു. ബഹറൈനും കുവൈത്തിനും നേരെയുള്ള ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് നിലപാട്.