സൗദിക്കെതിരായ ആക്രമണം; ഹൂതികള്‍ക്കെതിരെ സംയുക്ത നീക്കം ശക്തമാക്കി ത്രിരാഷ്ട്ര കക്ഷികള്‍
സൗദിക്കെതിരായ ആക്രമണം; ഹൂതികള്‍ക്കെതിരെ സംയുക്ത നീക്കം ശക്തമാക്കി ത്രിരാഷ്ട്ര കക്ഷികള്‍
സൗദിയിലെ ജനവാസമേഖലയില്‍ ഉള്‍പ്പെടെ ഹൂതികള്‍ ആക്രമണം തുടരുകയാണ്.
മക്ക കരാറിന്റെ അടിസ്ഥനത്തിലാണ് നടപടി.
യെമനില്‍ ആഭ്യന്തര യുദ്ധവും സൗദിക്കെതിരായ ആക്രമണവും രൂക്ഷമാകുന്നതിനിടെ ഹൂതികള്‍ക്കെതിരെ സംയുക്തനീക്കം ശക്തമാക്കി ത്രിരാഷ്ട്ര കക്ഷികള്‍. സൗദിയും തുര്‍ക്കിയും പാകിസ്ഥാനും സൈനിക നീക്കം ആരംഭിച്ചു. റിയാദില്‍ ചേര്‍ന്ന ത്രിരാഷ്ട്ര കക്ഷികളുടെ ചര്‍ച്ചയ്ക്ക് ശേഷമാണ് തീരുമാനമുണ്ടായത്. മക്ക കരാറിന്റെ അടിസ്ഥനത്തിലാണ് നടപടി. സൗദിയിലെ ജനവാസമേഖലയില്‍ ഉള്‍പ്പെടെ ഹൂതികള്‍ ആക്രമണം തുടരുകയാണ്.
ആഗസ്റ്റ് 7ന് മക്കയില്‍ സൈനിക സഖ്യം നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ സൈനിക നീക്കമാണ് ഇത്. സഖ്യ കക്ഷികളായ മൂന്ന് രാജ്യങ്ങളില്‍ ഏതിനെതിരായ ആക്രമണവും മൂന്ന് രാജ്യങ്ങള്‍ക്കുമെതിരായ ആക്രമണമായി കണക്കാക്കുമെന്നതാണ് സഖ്യ തീരുമാനം.
ആക്രമണങ്ങള്‍ക്കും അതിന് ഉത്തരവാദികളായവര്‍ക്കുമെതിരെ സഖ്യത്തിന്റെ ചട്ടക്കൂടിനുള്ളില്‍ നിന്നുകൊണ്ട് കൂട്ടായ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ സമിതി തീരുമാനിച്ചതായി സൗദി പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയ കുറിപ്പില്‍ പറഞ്ഞു.