ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടി ; ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാന്‍ ഇറാന്‍
ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയാല്‍ തിരിച്ചടി ; ഉത്തര ഇസ്രായേലിലെ ജനങ്ങളോട് ഒഴിഞ്ഞുപോവാന്‍ ഇറാന്‍
ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ പുറത്തുവിട്ട പ്രസ്താവനയില്‍ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
Jun 2, 2026, 06:04 IST
ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന്റെ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് വടക്കന്‍ ഇസ്രായേലിലെ താമസക്കാര്‍ക്ക് നിര്‍ദ്ദേശം
ലെബനന്‍ തലസ്ഥാനമായ ബെയ്‌റൂട്ടിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം നടത്തുമെന്ന ഭീഷണി ഇസ്രായേല്‍ നടപ്പിലാക്കിയാല്‍ പ്രത്യാഘാതം കഠിനമായിരിക്കുമെന്ന് ഇറാന്റെ മുന്നറിയിപ്പ്.
ഇസ്രായേല്‍ സൈന്യം ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയാല്‍ ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറണമെന്ന് ഇറാന്റെ സെന്‍ട്രല്‍ മിലിട്ടറി കമാന്‍ഡ് വടക്കന്‍ ഇസ്രായേലിലെ താമസക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇറാന്റെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഐആര്‍എന്‍എ പുറത്തുവിട്ട പ്രസ്താവനയില്‍ ഖാത്തം അല്‍-അന്‍ബിയ സെന്‍ട്രല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബെയ്‌റൂട്ടിലെ ദാഹിയയിലുള്ള ജനങ്ങളോട് ഒഴിഞ്ഞുപോകാന്‍ ഇസ്രായേല്‍ സൈന്യം ആവശ്യപ്പെട്ടതിനുള്ള മറുപടിയായാണ് ഇറാന്റെ ഈ പുതിയ നീക്കം.