സൗദിയിൽ വിമാനത്താവളത്തിനും എണ്ണപ്പാടത്തിനും നേരെ ആക്രമണം: മൂന്ന് മരണം; ഇന്ത്യക്കാരന് പരിക്ക്

സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഷൈബ എണ്ണപ്പാടത്തിനും നേരെ ആക്രമണം. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ആകെ മൂന്നു പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.കിങ് ഫഹദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

 

റിയാദ്: സൗദി അറേബ്യയിലെ ദമ്മാമിലുള്ള കിങ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിനും ഷൈബ എണ്ണപ്പാടത്തിനും നേരെ ആക്രമണം. ബുധനാഴ്ച രാത്രിയുണ്ടായ ആക്രമണങ്ങളിൽ ആകെ മൂന്നു പേർ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തു.കിങ് ഫഹദ് വിമാനത്താവളത്തിന് നേരെയുണ്ടായ ആക്രമണത്തിൽ ഒരു സൗദി പൗരൻ കൊല്ലപ്പെടുകയും എട്ടുപേർക്ക് പരുക്കേൽക്കുകയും ചെയ്തു. ആക്രമണത്തെത്തുടർന്ന് പല വിമാനങ്ങളും മറ്റ് വിമാനത്താവളങ്ങളിലേക്ക് തിരിച്ചുവിട്ടു.

സൗദിയുടെ തെക്കുകിഴക്കൻ മേഖലയിലെ അരാംകോയുടെ ഷൈബ എണ്ണപ്പാടത്തിന് നേരെ വധിച്ചുകളഞ്ഞ ഡ്രോണിന്റെ അവശിഷ്ടങ്ങൾ പതിച്ച് നേപ്പാൾ, ഫിലിപ്പീൻസ് സ്വദേശികളായ രണ്ടുപേരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു ഇന്ത്യക്കാരനും പാകിസ്താൻ സ്വദേശിക്കും പരുക്കേറ്റു.

ഹൂതി വിമതരുടെ ആക്രമണങ്ങൾക്ക് പിന്നാലെ കിഴക്കൻ മേഖലയിൽ സൗദി സഖ്യസേന നാല് ഡ്രോൺ ആക്രമണങ്ങൾ തടഞ്ഞതായി അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളിലും പ്രവിശ്യയിലെ അരാംകോ കെട്ടിടങ്ങളിൽ ആക്രമണശ്രമങ്ങളും തീപിടിത്തവും റിപ്പോർട്ട് ചെയ്തിരുന്നു.