ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു
എണ്‍പതോളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെല്ലാം എത്യോപ്യന്‍ സ്വദേശികളാണെന്നും സംഘടന അറിയിച്ചു.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍നിന്നും യെമനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്
ജിബൂട്ടി തീരത്ത് അഭയാര്‍ഥി ബോട്ട് മറിഞ്ഞ് 15 കുട്ടികളടക്കം 139 പേര്‍ മരിച്ചു. 84 പേരെ അപകടത്തില്‍ കാണാതായി. ഒക്ടോബര്‍ എട്ടിന് അര്‍ധരാത്രിയോടെ ഒബോക് ന?ഗരത്തിന് സമീപത്തായാണ് അപകടം.
കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യമായ ജിബൂട്ടിയില്‍നിന്നും യെമനിലേക്ക് കുടിയേറാന്‍ ശ്രമിച്ചവരാണ് ബോട്ടിലുണ്ടായിരുന്നത്. ഏകദേശം 305-ഓളം യാത്രക്കാര്‍ ബോട്ടിലുണ്ടായിരുന്നതായാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന(ഐഒഎം) പറയുന്നത്. ഇതില്‍ 15 കുട്ടികളടക്കം 139 പേര്‍ മരിച്ചതായും സംഘടന സ്ഥിരീകരിച്ചു. എണ്‍പതോളം പേര്‍ രക്ഷപ്പെട്ടിട്ടുണ്ട്. അപകടത്തില്‍പ്പെട്ടവരെല്ലാം എത്യോപ്യന്‍ സ്വദേശികളാണെന്നും സംഘടന അറിയിച്ചു.
ബാബ് അല്‍-മന്ദെബ് കടലിടുക്ക് വഴി യെമനിലേക്കും അവിടെനിന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്കും കുടിയേറാന്‍ ശ്രമിച്ചവരാണ് അപകടത്തില്‍പ്പെട്ടത്. ദാരിദ്ര്യവും പട്ടിണിയും അരക്ഷിതാവസ്ഥയും കാരണം മെച്ചെപ്പെട്ട സാമ്പത്തികസ്ഥിതി തേടിയാണ് പലരും അപകടംനിറഞ്ഞ ഈ വഴിയിലൂടെ യെമനിലേക്കും തുടര്‍ന്ന് ?ഗള്‍ഫ് രാജ്യങ്ങളിലേക്കും കുടിയേറാന്‍ ശ്രമിക്കുന്നതെന്നും അന്താരാഷ്ട്ര കുടിയേറ്റ സംഘടന പറഞ്ഞു.