444 വിമാനങ്ങള്‍ റദ്ദാക്കിയേക്കും ; മുന്നറിയിപ്പുമായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം

എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ നിരവധി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള സ്ഥലങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.

 

മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സായുധ സംഘര്‍ഷത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ വിമാന സര്‍വീസുകളും ശനിയാഴ്ച വലിയ ആഘാതം നേരിട്ടു

അമേരിക്ക, ഇസ്രായേല്‍ എന്നീ രാജ്യങ്ങള്‍ ഇറാനെതിരെ നയിക്കുന്ന സായുധ സംഘര്‍ഷത്തെത്തുടര്‍ന്ന് ശനിയാഴ്ച 410 വിമാനങ്ങള്‍ റദ്ദാക്കിയതായി സിവില്‍ ഏവിയേഷന്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഞായറാഴ്ചയും സ്ഥിതിഗതികളില്‍ മാറ്റമുണ്ടാവില്ല. ഞായറാഴ്ച 444 എണ്ണം റദ്ദാക്കാന്‍ സാധ്യതയുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കുന്നു.

മൂന്ന് രാജ്യങ്ങള്‍ തമ്മിലുള്ള സായുധ സംഘര്‍ഷത്തെത്തുടര്‍ന്ന് മിഡില്‍ ഈസ്റ്റിലെ മുഴുവന്‍ വിമാന സര്‍വീസുകളും ശനിയാഴ്ച വലിയ ആഘാതം നേരിട്ടു. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ തുടങ്ങിയ നിരവധി ഇന്ത്യന്‍ വിമാനക്കമ്പനികള്‍ മിഡില്‍ ഈസ്റ്റിലുടനീളമുള്ള സ്ഥലങ്ങളിലേക്കുള്ള എല്ലാ വിമാനങ്ങളും നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു.