ബ്രിട്ടീഷ് വനിതയെ ബലാത്സംഗം ചെയ്ത ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ

 

ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം സ്ഥാപിച്ച ബ്രിട്ടീഷ് വനിതയെ ഹോട്ടലിൽ വെച്ച് പീഡിപ്പിച്ച കേസിൽ ഇന്ത്യൻ പൗരന്മാർ അറസ്റ്റിൽ. ഡൽഹി സ്വദേശികളായ കൈലാഷ്, വസീം എന്നിവരാണ് പോലീസ് പിടിയിലായത്.

വിദേശ വനിതയെ ഡൽഹിയിലെ മഹിപാൽപൂരിലെ ഒരു ഹോട്ടലിൽ വിളിച്ചു വരുത്തി കൂട്ടബലാത്സംഗം ചെയ്തു എന്നാണ് കേസ്. വാർത്താ ഏജൻസിയായ എഎൻഐ ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. പ്രതികളിൽ ഒരാളായ കൈലാഷ് ഇരയുമായി ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദത്തിലാവുകയും ഹോട്ടലിലേക്ക് വിളിച്ചു വരുത്തുകയുമായിരുന്നു.

ഇരയുടെ പരാതിയെത്തുടർന്ന് ഡൽഹി പോലീസ് രണ്ട് പ്രതികളെയും അറസ്റ്റ് ചെയ്യുകയും സംഭവത്തെക്കുറിച്ച് ബ്രിട്ടീഷ് ഹൈക്കമ്മീഷനെ അറിയിക്കുകയും ചെയ്തു.