നെതന്യാഹുവിനെതിരായ അറസ്റ്റ് വാറന്റ് പിൻവലിക്കില്ല; സമ്മർദങ്ങൾക്കിടയിലും അന്വേഷണം തുടരുമെന്ന് ഐസിസി

 

 ഇസ്രായേൽ ഉദ്യോഗസ്ഥർക്കെതിരായ അറസ്റ്റ് വാറന്റുകളോ അതുമായി ബന്ധപ്പെട്ട അപേക്ഷകളോ പിൻവലിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി പ്രോസിക്യൂട്ടർ നസഹത് ഷമീം ഖാൻ. അമേരിക്കയുടെ സമ്മർദവും ഉപരോധങ്ങളും തുടരുന്നതിനിടയിലും കേസുമായി ബന്ധപ്പെട്ട നടപടികൾ മുന്നോട്ടുപോകുകയാണെന്നും അവർ പറഞ്ഞു.

2023 ഒക്ടോബർ മുതൽ ഗസ്സയിൽ നടന്നതായി ആരോപിക്കപ്പെടുന്ന യുദ്ധക്കുറ്റങ്ങളും മനുഷ്യരാശിക്കെതിരായ കുറ്റങ്ങളും ചൂണ്ടിക്കാട്ടി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അന്നത്തെ പ്രതിരോധമന്ത്രി യോവ് ഗാലന്റിനുമെതിരെ 2024 നവംബറിൽ ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.