സുഡാനിൽ അർബാത്ത് അണക്കെട്ട് തകർന്നു ; 132 മരണം,20 ഗ്രാമങ്ങൾ വെള്ളത്തിനടിയിൽ  

ഖാർത്തൂം: കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 132 മരണം, ഇരുന്നൂറിലധികം ആളുകളെ കാണാതായി. കിഴക്കൻ സുഡാനിൽ ചെങ്കടലിന്റ സമീപത്ത് പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് മാറിയുള്ള അർബാത്ത് അണക്കെട്ടാണ് തകർന്നത്. 20 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.
 

ഖാർത്തൂം: കിഴക്കൻ സുഡാനിൽ അണക്കെട്ട് തകർന്ന് 132 മരണം, ഇരുന്നൂറിലധികം ആളുകളെ കാണാതായി. കിഴക്കൻ സുഡാനിൽ ചെങ്കടലിന്റ സമീപത്ത് പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 40 കിലോമീറ്റർ വടക്ക് മാറിയുള്ള അർബാത്ത് അണക്കെട്ടാണ് തകർന്നത്. 20 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായി.

ഈ പ്രദേശങ്ങളിൽ ഓഗസ്റ്റ് 25 മുതൽ കനത്ത ലഭിച്ചിരുന്നു. ഇതാണ് അണക്കെട്ടിലെ ജലനിരപ്പ് ഉയരാൻ കാരണമായത്. അണകെട്ട് തകർന്നതോടെ ചെളി നിറഞ്ഞ ഗ്രാമ പ്രദേശങ്ങളിൽ ക്ഷുദ്ര ജീവികളുടെ ശല്യവും റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഇത് രക്ഷാപ്രവർത്തനത്തെ ദുഷ്കരമാക്കിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

പോർട്ട് സുഡാനിൽ നിന്ന് ഏകദേശം 20 കിലോമീറ്റർ വടക്കായി സ്ഥിതി ചെയ്യുന്ന അണക്കെട്ടിന് 25 ദശലക്ഷം ക്യുബിക് മീറ്റർ ജലസംഭരണ ശേഷിയുണ്ടായിരുന്നു. നഗരത്തിലെ പ്രധാന ജലസ്രോതസ്സായിരുന്നു ഇത്. അപകടത്തിന്റെ വ്യാപ്തി ഇനിയും വെളിവായിട്ടില്ല. ലോകത്തെ ഏറ്റവും ദൈർഘ്യമേറിയ ആഭ്യന്തരയുദ്ധത്തെ അഭിമുഖീകരിക്കുന്ന സുഡാനിൽ പേമാരിയും തുടർന്നുള്ള വെള്ളപ്പൊക്കവും അണക്കെട്ടു തകർച്ചയും ഉൾപ്പെടയുള്ള പ്രകൃതിദുരന്തങ്ങളും കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്.

പതിനായിരക്കണക്കിന് ആളുകളെ അവരുടെ വീടുകളിൽ നിന്ന് മാറ്റിപാർപ്പിച്ചിട്ടുണ്ട്. മഴക്കെടുതിയിൽ12,420 വീടുകൾ പൂർണമായും 11,472 വീടുകൾ ഭാഗികമായും തകർന്നതായി സർക്കാർ അറിയിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേരെ മരിച്ച നിലയിൽ കണ്ടെത്തിയിട്ടുണ്ടെന്നും കാണാതായ 210 പേർക്കായി തിരച്ചിൽ തുടരുകയാണെന്നും ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സഹായിക്കുന്ന പ്രാദേശിക സന്നദ്ധപ്രവർത്തകർ എഎഫ്‌പിയോട് പറഞ്ഞു. വെള്ളപ്പൊക്കത്തിൽ 20 ഗ്രാമങ്ങളെ പൂർണ്ണമായും ഒലിച്ചുപോയി, മറ്റ് 50 ഗ്രാമങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി അവർ റിപ്പോർട്ട് ചെയ്തു.