അരാംകോ കമ്പനിയുടെ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണു; 14 സൗദി പൗരന്മാര്‍ക്ക് ദാരുണാന്ത്യം

അപകടത്തില്‍ മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

 

ഹെലികോപ്റ്റര്‍ തകരാനുണ്ടായ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ഏജന്‍സികളുമായി ചേര്‍ന്ന് ഊര്‍ജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സൗദി അറേബ്യയില്‍ ദേശീയ എണ്ണ കമ്പനിയായ സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം. മുഴുവന്‍ യാത്രക്കാരും മരിച്ചതായി ഊര്‍ജ്ജ മന്ത്രാലയം ഔദ്യോഗിക വക്താവ് അറിയിച്ചു. ഇന്ന് രാവിലെ ആറോടെ റാസ് തനൂറയിലാണ് അപകടമുണ്ടായത്. അപകടത്തില്‍ മരിച്ച 14 പേരും സൗദി പൗരന്മാരാണെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

ഹെലികോപ്റ്റര്‍ തകരാനുണ്ടായ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്താനായി ബന്ധപ്പെട്ട മറ്റ് ഔദ്യോഗിക ഏജന്‍സികളുമായി ചേര്‍ന്ന് ഊര്‍ജ്ജ മന്ത്രാലയം വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബാംഗങ്ങളെ ഊര്‍ജ്ജ മന്ത്രാലയം അതീവ ദുഃഖവും അനുശോചനവും അറിയിച്ചു. പരേതരുടെ ആത്മാക്കള്‍ക്ക് നിത്യശാന്തി ലഭിക്കട്ടെയെന്നും അവരെ രക്തസാക്ഷികളായി അല്ലാഹു സ്വീകരിക്കട്ടെയെന്നും മന്ത്രാലയം പ്രാര്‍ത്ഥിച്ചു.