ഉപാധി ഇല്ലാതെ അംഗീകരിക്കുന്നു, ഐസന്‍കോട്ടിനെ പുറത്ത് നിന്ന് പിന്തുണക്കാന്‍ തീരുമാനിച്ച് അറബ് പാര്‍ട്ടി
അറബ് പാര്‍ട്ടികളുടെ മറ്റൊരു സഖ്യമായ 'ജോയിന്റ് ലിസ്റ്റ്' ഐസന്‍കോട്ടിന് ഇതുവരെയും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
പ്രത്യേക സഖ്യ ഉപാധികളൊന്നും മുന്‍പോട്ടുവെക്കാതെ തന്നെ നിലവിലെ പ്രതിപക്ഷ നേതാവ് ഗാദി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ റആം പാര്‍ട്ടി തീരുമാനിച്ചു.
ഇസ്രയേല്‍ രാഷ്ട്രീയത്തില്‍ നിര്‍ണായക നീക്കവുമായി രാജ്യത്തെ പ്രമുഖ അറബ് പാര്‍ട്ടിയായ 'റആം' . പ്രത്യേക സഖ്യ ഉപാധികളൊന്നും മുന്‍പോട്ടുവെക്കാതെ തന്നെ നിലവിലെ പ്രതിപക്ഷ നേതാവ് ഗാദി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പുറത്തുനിന്ന് പിന്തുണയ്ക്കാന്‍ റആം പാര്‍ട്ടി തീരുമാനിച്ചു.
ഇസ്രയേലിലെ അറബ് പൗരന്മാരെ പ്രതിനിധീകരിക്കുന്ന പാര്‍ട്ടികളില്‍ മിതവാദ നിലപാടുള്ള റആമിന് നിലവില്‍ നെസറ്റില്‍ (ഇസ്രയേല്‍ പാര്‍ലമെന്റ്) 8 സീറ്റുകളാണുള്ളത്. അറബ് പാര്‍ട്ടികളുടെ മറ്റൊരു സഖ്യമായ 'ജോയിന്റ് ലിസ്റ്റ്' ഐസന്‍കോട്ടിന് ഇതുവരെയും പിന്തുണ പ്രഖ്യാപിച്ചിട്ടില്ല.
ഹമാസിനെ ഭീകരസംഘടനയായി പരസ്യമായി പ്രഖ്യാപിക്കണമെന്ന ഐസന്‍കോട്ടിന്റെ ഉപാധിയോട് ജോയിന്റ് ലിസ്റ്റിന് വിയോജിപ്പുള്ളതാണ് ഇതിന് കാരണം. 120 അംഗങ്ങളുള്ള ഇസ്രയേല്‍ നെസറ്റില്‍ കേവലഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. റആം പാര്‍ട്ടിയുടെ 8 സീറ്റുകളുടെ പിന്തുണ ലഭിച്ചാലും ഐസന്‍കോട്ടിന്റെ പ്രതിപക്ഷ സഖ്യത്തിന് 56 സീറ്റുകള്‍ മാത്രമേ തികയ്ക്കാനാകൂ എന്നതിനാല്‍ ഇസ്രയേലില്‍ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ഇനിയും നീളാനാണ് സാധ്യത.