അമേരിക്കയുടെ താത്പര്യപ്രകാരം അല്ലാതെ അധികാരമേല്‍ക്കുന്ന ഏത് പുതിയ നേതാവും അധികകാലം നിലനില്‍ക്കില്ല ; ഇറാന് മുന്നറിയിപ്പുമായി ട്രംപ്
നിലവിലെ ഇറാന്റെ ആഭ്യന്തര സാഹചര്യങ്ങളിലും അധികാര കൈമാറ്റ ചര്‍ച്ചകളിലും അമേരിക്ക നേരിട്ട് ഇടപെടുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്.
Mar 9, 2026, 08:00 IST
പുതിയ പരമോന്നത നേതാവിനെ അമേരിക്കയുടെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുക്കുക
ഇറാന്റെ പുതിയ പരമോന്നത നേതാവിനെ അമേരിക്കയുടെ നിയന്ത്രണത്തിലാണ് തിരഞ്ഞെടുക്കുകയെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അമേരിക്കയുടെ താത്പര്യപ്രകാരം അല്ലാതെ അധികാരമേല്‍ക്കുന്ന ഏത് പുതിയ നേതാവും അധികകാലം നിലനില്‍ക്കില്ലെന്നും അദ്ദേഹം പ്രതികരിച്ചു.
നിലവിലെ ഇറാന്റെ ആഭ്യന്തര സാഹചര്യങ്ങളിലും അധികാര കൈമാറ്റ ചര്‍ച്ചകളിലും അമേരിക്ക നേരിട്ട് ഇടപെടുമെന്ന സൂചനയാണ് ട്രംപ് നല്‍കുന്നത്. ഇറാന്റെ അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുന്നത് സംബന്ധിച്ച് ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സ് ധാരണയിലെത്തിയെന്ന വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ട്രംപിന്റെ പ്രതികരണം.