ഹോര്‍മുസില്‍ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ മരിച്ചു
ഹോര്‍മുസില്‍ വീണ്ടും ചരക്കു കപ്പലിന് നേരെ ആക്രമണം; ഒരു ഇന്ത്യക്കാരന്‍ മരിച്ചു
കപ്പലില്‍ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 28 പേരാണ്.
Sep 24, 2026, 07:13 IST
യുപി സ്വദേശി സൂരജ് യാദവിനാണ് ജീവന്‍ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തില്‍ ഒരു ഇന്ത്യക്കാരന്‍ മരിച്ചു. യുപി സ്വദേശി സൂരജ് യാദവിനാണ് ജീവന്‍ നഷ്ടമായതെന്ന് ഒമാനിലെ ഇന്ത്യന്‍ എംബസി വ്യക്തമാക്കി. കപ്പലില്‍ ഉണ്ടായിരുന്നത് 20 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 28 പേരാണ്.
ഒമാന്‍ തീരത്ത് വാണിജ്യ കപ്പലുകള്‍ക്ക് നേരെ തുടര്‍ച്ചയായി ഉണ്ടാകുന്ന ആക്രമണങ്ങള്‍ ആശങ്കാജനകമാണെന്നും ആക്രമണത്തെ ശക്തമായി അപലപിക്കുന്നുവെന്നും ഇന്ത്യ വ്യക്തമാക്കി. ഒമാനിലെ ഇന്ത്യന്‍ എംബസി സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. രക്ഷാപ്രവര്‍ത്തനം ഉള്‍പ്പെടെ നല്‍കിയ പിന്തുണയ്ക്ക് ഒമാന്‍ അധികൃതര്‍ക്ക് നന്ദി അറിയിക്കുന്നുവെന്നും ഇന്ത്യ. മേഖലയില്‍ സമാധാനം പുനഃ സ്ഥാപിക്കാന്‍ നയതന്ത്ര ചര്‍ച്ചകളിലേക്ക് മടങ്ങണമെന്ന് ഇന്ത്യ ആവര്‍ത്തിച്ചു.