ഇറാനില്‍ വീണ്ടും ആക്രമണം ; കടലില്‍ മൈനുകള്‍ വിരിക്കാന്‍ ശ്രമിച്ച ബോട്ടുകള്‍ക്കും മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ക്കും നേരെയാണ് ആക്രമണം നടത്തിയതെന്ന് യുഎസ്
ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, അതിവേഗം ഒരു സമാധാന ഉടമ്പടി ഉണ്ടാകാനുള്ള സാധ്യത അമേരിക്കയും ഇറാനും ഒരേപോലെ തള്ളി
മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ വിദേശകാര്യ മന്ത്രി, ഖത്തര്‍ പ്രധാനമന്ത്രിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം.
യുദ്ധം അവസാനിപ്പിക്കാനുള്ള ചര്‍ച്ചകള്‍ ദോഹയില്‍ പുരോഗമിക്കുന്നതിനിടെ, തെക്കന്‍ ഇറാനിലെ ലക്ഷ്യസ്ഥാനങ്ങളില്‍ അമേരിക്കന്‍ സൈന്യം വീണ്ടും ആക്രമണം നടത്തി. സ്വയം പ്രതിരോധത്തിന്റെ ഭാഗമായാണ് ഈ ആക്രമണം എന്നാണ് യുഎസിന്റെ വിശദീകരണം. കടലില്‍ മൈനുകള്‍ വിരിക്കാന്‍ ശ്രമിച്ച ബോട്ടുകള്‍ക്കും മിസൈല്‍ ലോഞ്ച് സൈറ്റുകള്‍ക്കും നേരെയാണ് ആക്രമണം നടത്തിയതെന്നും യുഎസ് പറഞ്ഞു. മൂന്ന് മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാനായി ഇറാന്റെ വിദേശകാര്യ മന്ത്രി, ഖത്തര്‍ പ്രധാനമന്ത്രിയുമായി ദോഹയില്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ഈ ആക്രമണം.
ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും, അതിവേഗം ഒരു സമാധാന ഉടമ്പടി ഉണ്ടാകാനുള്ള സാധ്യത അമേരിക്കയും ഇറാനും ഒരേപോലെ തള്ളി. അതിനിടെ മൂന്ന് മാസത്തിന് ശേഷം ഇറാനില്‍ ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കാന്‍ തീരുമാനമായി. മൂന്ന് മാസമായി രാജ്യത്ത് നിലനിന്നിരുന്ന കടുത്ത ഇന്റര്‍നെറ്റ് നിയന്ത്രണങ്ങള്‍ നീക്കാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ ഉത്തരവിട്ടു. ജനുവരിക്ക് മുന്‍പുണ്ടായിരുന്നതുപോലെ അന്താരാഷ്ട്ര ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാക്കാനാണ് നിര്‍ദ്ദേശം. ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കണമെന്ന് വാര്‍ത്താവിനിമയ മന്ത്രാലയത്തിന് പ്രസിഡന്റ് നിര്‍ദ്ദേശം നല്‍കി. പിന്നാലെ രാജ്യത്ത് ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നതിനുള്ള പ്രക്രിയകള്‍ ആരംഭിച്ചതായി ഐസിടി മന്ത്രി സത്താര്‍ ഹാഷിമി വ്യക്തമാക്കി.