ഇറാനെതിരായ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാർ മാത്രമെന്ന് സർവേഫലം
യു.എസിന്റെ ഇറാൻ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാർ മാത്രമെന്ന് സർവേഫലം. റോയിട്ടേഴ്സ് ഇപ്സ്പോസ് സർവേയിലാണ്
Mar 2, 2026, 19:02 IST
വാഷിങ്ടൺ: യു.എസിന്റെ ഇറാൻ ആക്രമണത്തെ അനുകൂലിക്കുന്നത് 25 ശതമാനം അമേരിക്കക്കാർ മാത്രമെന്ന് സർവേഫലം. റോയിട്ടേഴ്സ് ഇപ്സ്പോസ് സർവേയിലാണ് നിർണായകമായ കണ്ടെത്തൽ. നാലിൽ ഒരാൾ മാത്രമാണ് യു.എസിന്റെ ആക്രമണത്തെ അനുകൂലിക്കുന്നത്. 49 ശതമാനം പേർ യുദ്ധം വേണ്ടെന്ന് അഭിപ്രായം രേഖപ്പെടുത്തിയപ്പോൾ 29 ശതമാനം പേർ അഭിപ്രായമില്ലെന്ന് വ്യക്തമാക്കി.
റിപബ്ലിക്കൻ പാർട്ടി അംഗങ്ങൾക്കിടിയിലാണ് ഏറ്റവും കൂടുതൽ പേർ യുദ്ധത്തെ അനുകൂലിച്ചത്. പാർട്ടിയിലെ 55 ശതമാനം പേർ യുദ്ധത്തെ അനുകൂലിച്ചപ്പോൾ 13 ശതമാനം ആളുകൾ എതിരാണ്. 32 ശതമാനം പേർ ഇക്കാര്യത്തിൽ ഉറച്ച അഭിപ്രായം രേഖപ്പെടുത്താൻ തയാറായില്ല. ഭൂരിപക്ഷം പേർക്കും യുദ്ധത്തോട് താൽപര്യമില്ലെന്നാണ് സർവേഫലം തെളിയിക്കുന്നത്.