അമേരിക്കൻ വിസയ്ക്ക് അപേക്ഷിക്കുന്നവർ ശ്രദ്ധിക്കുക; വ്യാജ ജോലി രേഖകൾക്കെതിരെ കർശന മുന്നറിയിപ്പ്
മേരിക്കൻ വിസ ലഭിക്കുന്നതിനായി വ്യാജ തൊഴിൽ രേഖകളും കൃത്രിമ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഉപയോഗിക്കുന്ന സംഭവങ്ങൾക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി
അമേരിക്ക: അമേരിക്കൻ വിസ ലഭിക്കുന്നതിനായി വ്യാജ തൊഴിൽ രേഖകളും കൃത്രിമ വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളും ഉപയോഗിക്കുന്ന സംഭവങ്ങൾക്കെതിരെ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പ് നൽകി. വ്യാജ റിക്രൂട്ട്മെന്റ് കമ്പനികൾ വഴി വിദേശികൾക്ക് ജോലി വാഗ്ദാനം ചെയ്യുന്നതും വ്യാജ തൊഴിൽ രേഖകൾ തയ്യാറാക്കുന്നതും അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ വിസ അപേക്ഷകരെ വലിയ നിയമപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്.
വിദ്യാർത്ഥി വിസയ്ക്കും തൊഴിൽ വിസയ്ക്കും അപേക്ഷിക്കുന്നവരെ ലക്ഷ്യമിട്ട് ചില തട്ടിപ്പ് സംഘങ്ങൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. യഥാർഥ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധമില്ലാത്ത രേഖകൾ, വ്യാജ തൊഴിൽ വാഗ്ദാനങ്ങൾ, തെറ്റായ ക്രിമിനൽ പശ്ചാത്തല വിവരങ്ങൾ എന്നിവ ഉപയോഗിച്ച് അപേക്ഷകൾ സമർപ്പിക്കുന്ന സംഭവങ്ങളും കണ്ടെത്തിയിട്ടുണ്ട്.
അമേരിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന ഇന്ത്യൻ പ്രവാസികളും അപേക്ഷകരും പ്രത്യേക ജാഗ്രത പാലിക്കണം. അംഗീകൃത സ്ഥാപനങ്ങൾ വഴിയും വിശ്വസനീയമായ റിക്രൂട്ട്മെന്റ് ഏജൻസികൾ വഴിയും മാത്രമേ നടപടികൾ സ്വീകരിക്കാവൂ. വിസ ഉറപ്പുനൽകി വൻതുക ആവശ്യപ്പെടുന്ന ഇടനിലക്കാരെ വിശ്വസിക്കരുത്. അപേക്ഷയിൽ നൽകുന്ന എല്ലാ വിവരങ്ങളും യഥാർഥവും പരിശോധിക്കാവുന്നതുമായിരിക്കണം.