അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്കുമായി ട്രംപ്

 

 അമേരിക്കയിലെ പ്രമുഖ മാധ്യമങ്ങൾക്ക് വിലക്കുമായി ഡൊണാൾഡ് ട്രംപ്. സി.എൻ.എൻ (CNN), എം.എസ് നൗ (MS NOW), പൊളിറ്റിക്കോ (Politico) എന്നിവയ്ക്ക് വൈറ്റ് ഹൗസിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തിയതായാണ് ട്രംപ് വിശദമാക്കിയത്.തന്റെ ഭരണകൂടത്തെക്കുറിച്ച്‌ വ്യാജ വാർത്തകളും കള്ളക്കഥകളും പ്രചരിപ്പിക്കുന്നു എന്ന് ആരോപിച്ചാണ് ട്രംപിന്റെ ഈ നടപടി. വെള്ളിയാഴ്ച ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വിലക്ക് പ്രഖ്യാപിച്ചത്.

അമേരിക്കൻ പ്രസിഡന്റിനെയും ഭരണകൂടത്തെയും രാജ്യത്തെയും കുറിച്ച്‌ നിരന്തരം നുണകളും വ്യാജ വാർത്തകളും പ്രചരിപ്പിക്കാൻ മാധ്യമങ്ങളെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കി. വരും ദിവസങ്ങളിൽ സമാനമായ രീതിയിൽ കൂടുതൽ മാധ്യമങ്ങൾക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകിയിട്ടുണ്ട്. മാധ്യമങ്ങൾ മനപ്പൂർവം തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്ന തരത്തിലുള്ള വാർത്തകൾ നൽകുകയാണെന്നും ട്രംപ് ആരോപിച്ചു.