ജനുവരി 20ന് മുൻപ് അമേരിക്കയിലേക്ക് മടങ്ങിയെത്താൻ വിദ്യാർത്ഥികൾക്ക് നിർദേശം

 

വാഷിങ്ടൻ : ജനുവരി 20ന് മുൻപ് അമേരിക്കയിലേക്ക് മടങ്ങിയെത്തണമെന്ന് വിദേശ വിദ്യാർത്ഥികളോട് സർവകലാശാലകളുടെ നിർദേശം. ഡോണൾഡ് ട്രംപ് പ്രസിഡന്റായി അധികാരമേൽക്കുന്ന അധികാരത്തിലേറുന്ന ആദ്യ ദിവസം തന്നെ കുടിയേറ്റവുമായി ബന്ധപ്പെട്ട ഉത്തരവിൽ ഡോണൾഡ് ട്രംപ് ഒപ്പുവയ്ക്കുമെന്ന റിപ്പോർട്ടുകൾ നിലനിൽക്കെയാണ് നിർദേശം.

ട്രംപിന്റെ ഭരണ കാലത്ത് ഏർപ്പെടുത്തിയ യാത്രാനിരോധനം മൂലമുണ്ടായ പ്രശ്നങ്ങളും ഇത്തരം നിർദേശം പുറപ്പെടുവിപ്പിക്കാൻ കാരണമായിട്ടുണ്ടെന്നാണ് വിവരം. അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിലെ കാര്യമായ മാറ്റങ്ങളും സർവകലാശാലകളുടെ ആശങ്കകൾക്ക് കാരണമാകുന്നു.

ഒരു ദശാബ്ദത്തിനിടയിൽ ആദ്യമായി, അമേരിക്കയിലെ വിദേശ വിദ്യാർത്ഥികളുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറികടന്നിരുന്നു. 3,31,602 ഇന്ത്യൻ വിദ്യാർത്ഥികളാണ് അമേരിക്കയിലുള്ളത്. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 23 ശതമാനം കൂടുതലാണ്. ചൈനീസ് വിദ്യാർത്ഥികളുടെ എണ്ണം 4 ശതമാനം കുറഞ്ഞിട്ടുണ്ട്. ചൈനയിൽ നിന്നും മൊത്തം 2,77,398 വിദ്യാർത്ഥികളാണുള്ളത്.