ഇറാന്റെ യുദ്ധക്കപ്പൽ ആക്രമിച്ചു മുക്കിയതിന് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരും ; വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി
ഇറാന്റെ യുദ്ധക്കപ്പൽ ആക്രമിച്ചു മുക്കിയതിന് അമേരിക്ക പശ്ചാത്തപിക്കേണ്ടി വരുമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി. ഇറാന്റെ കപ്പലായ ഐറിസ് ദേനയെ ശ്രീലങ്കയ്ക്ക് അടുത്തുവച്ചാണ് ഇന്നലെ യുഎസ് ആക്രമിച്ചത്. ആണവ അന്തർവാഹിനി ഉപയോഗിച്ചായിരുന്നു ആക്രമണം.
Mar 6, 2026, 19:16 IST

ഇറാൻ യുദ്ധക്കപ്പലിൽ 130 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ 87 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. യാതൊരു മുന്നറിയിപ്പും ഇല്ലാതെയാണ് ഈ പാതകം ചെയ്തതെന്നും ദുഖിക്കേണ്ടി വരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അറാഗ്ചി പറഞ്ഞു. 'എന്റെ വാക്ക് കുറിച്ചുവച്ചോളൂ, ഇതിന് മറുപടി അത്യന്തം കയ്പേറിയതായിരിക്കും, അമേരിക്ക കഠിനമായി ഖേദിക്കും’; അബ്ബാസ് അറാഗ്ചി എക്സിലെ പോസ്റ്റിൽ പറഞ്ഞു.