തീവ്രവാദികളെ ലക്ഷ്യം വച്ച് നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി മാര്‍ക്കറ്റില്‍ ; മരിച്ചത് നൂറിലേറെ പേര്‍

സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

 

യോബ് സംസ്ഥാനത്തെ ഗ്രാമത്തിലുള്ള ചന്തയിലാണ് ശനിയാഴ്ച ഈ സംഭവം നടന്നത്.

വടക്കുകിഴക്കന്‍ നൈജീരിയയില്‍ തീവ്രവാദികളെ ലക്ഷ്യം വച്ച് നടത്തിയ വ്യോമാക്രമണം ലക്ഷ്യം തെറ്റി മാര്‍ക്കറ്റില്‍ പതിച്ച് നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. യോബ് സംസ്ഥാനത്തെ ഗ്രാമത്തിലുള്ള ചന്തയിലാണ് ശനിയാഴ്ച ഈ സംഭവം നടന്നത്.

 നൈജീരിയന്‍ വ്യോമസേന തൊടുത്ത മിസൈലാണ് ലക്ഷ്യം തെറ്റി ഇവിടെ പതിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം കൊല്ലപ്പെട്ടതായാണ് ആംനസ്റ്റി ഇന്റര്‍നാഷണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ബോര്‍ണോ സംസ്ഥാനത്തിന്റെ അതിര്‍ത്തിയോട് ചേര്‍ന്നുള്ള യോബ് സംസ്ഥാനത്തെ ഗില്ലി എന്ന സ്ഥലത്തെ പ്രതിവാര ചന്തയിലാണ് ആക്രമണമുണ്ടായത്. തീവ്രവാദികളെ ലക്ഷ്യം വച്ചുള്ളതായിരുന്നു ഈ ആക്രമണമെങ്കിലും ലക്ഷ്യം തെറ്റി സാധാരണക്കാര്‍ക്കിടയില്‍ പതിക്കുകയായിരുന്നു.