എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും യാത്രകള്‍ പുനരാരംഭിച്ചു

ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും നൂറ് സര്‍വീസ് നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചത്. കൊച്ചി, തിരുവനന്തപുരം അടക്കമുള്ള 14 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തും.

 

ന്യൂഡല്‍ഹി:  ജിദ്ദ, മസ്‌കത്ത് എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് പുനരാരംഭിച്ച് എയര്‍ ഇന്ത്യയും എയര്‍ ഇന്ത്യ എക്‌സ്പ്രസും. ഇന്ന് കോഴിക്കോട്, മുംബൈ എന്നിവിടങ്ങളില്‍ നിന്നും ദുബായിലേക്കും തിരിച്ചും സര്‍വീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. ദുബായില്‍ നിന്നും നൂറ് സര്‍വീസ് നടത്തുമെന്നാണ് എമിറേറ്റ്സ് അറിയിച്ചത്. കൊച്ചി, തിരുവനന്തപുരം അടക്കമുള്ള 14 ഇന്ത്യന്‍ വിമാനത്താവളങ്ങളിലേക്ക് എമിറേറ്റ്‌സ് സര്‍വീസുകള്‍ നടത്തും.

വെള്ളിയാഴ്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ നിന്നും മസ്‌കത്തിലേക്ക് സര്‍വീസ് നടത്തും. ഇതിനു പുറമേ കൊച്ചിയില്‍ നിന്നും റാസല്‍ഖൈമയിലേക്കും സര്‍വീസ് ഉണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. എയര്‍ ഇന്ത്യ ദുബായ് - ഡല്‍ഹി, ദുബായ് - മുംബൈ യാത്രകളാണ് സജ്ജീകരിച്ചിട്ടുള്ളത്.

ഇന്‍ഡിഗോ ഗള്‍ഫ് മേഖലയിലെ എട്ട് വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ് ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. കുത്തനെ 34 സര്‍വീസുകളാണ് വര്‍ധിപ്പിച്ചത്. ജിദ്ദ - കോഴിക്കോട്, കൊച്ചി - മസ്‌കത്ത് സര്‍വീസുകള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പൈസ് ജെറ്റും സര്‍വീസുകള്‍ ആരംഭിച്ചിട്ടുണ്ട്. മുംബൈയില്‍ നിന്നും ജിദ്ദയിലേക്കാണ് രാവില 7.20ന് സര്‍വീസ് സജ്ജീകരിച്ചത്. 14 സര്‍വീസുകള്‍ നടത്തുന്നതില്‍ സ്‌പൈസ് ജെറ്റിന്റെ 13യാത്രകളും ഫുജൈറയില്‍ നിന്നാണ്. ശേഷിച്ച ഒരെണ്ണം ദുബായ് - മുംബൈ റൂട്ടിലുമാണ്.