സോക്സിനകത്ത് ഒന്നരലക്ഷത്തോളം റിയാൽ ഒളിപ്പിച്ച് ജിദ്ദയിലേക്ക് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് പിടിയിൽ

 

ജിദ്ദ: 1,40,000 റിയാൽ സോക്‌സുകളിൽ ഒളിപ്പിച്ച് ജിദ്ദയിലേക്ക് കടത്താൻ ശ്രമിച്ച എയർഹോസ്റ്റസ് പിടിയിൽ. പാക്കിസ്ഥാൻ ഇന്റർനാഷനൽ എയർലൈൻസ് എയർ ഹോസ്റ്റസിനെ ലാഹോർ അല്ലാമ ഇഖ്ബാൽ ഇന്റർനാഷനൽ എയർപോർട്ടിൽ വച്ച് സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.

പതിവ് സുരക്ഷാ പരിശോധനക്കിടെയാണ് എയർ ഹോസ്റ്റസ് ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച പണം കണ്ടെത്തിയതെന്ന് ലാഹോർ എയർപോർട്ട് കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണർ രാജാ ബിലാൽ പറഞ്ഞു.

അതേസമയം എയർ ഹോസ്റ്റസിനെതിരെ കസ്റ്റംസ് അധികൃതർ ഉടൻ നടപടി സ്വീകരിക്കുകയും ഇവർക്കെതിരെ വിശദമായ അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. പിടിയിലായ എയർ ഹോസ്റ്റസിനെതിരെ കേസെടുക്കുമെന്നും രാജാ ബിലാൽ വ്യക്തമാക്കി.