ഭക്ഷണം നല്‍കുന്നതിനിടെ എയര്‍ഹോസ്റ്റസിന് നേരെ ലൈംഗികാതിക്രമം; സിംഗപ്പൂരില്‍ ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍
സിംഗപ്പൂരിലെ ചാന്‍ഗീ എയര്‍പോട്ടില്‍ ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്തതോടെ യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോര്‍ട്ട് ചെയ്തതോടെ സിംഗപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തില്‍ വെച്ച് ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു.
സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനത്തില്‍ വെച്ച് ജീവനക്കാരിയെ ലൈംഗികമായി ഉപദ്രവിച്ച ഇന്ത്യന്‍ പൗരന്‍ അറസ്റ്റില്‍. ആകാശ് തിവാരി (36) യാണ് അറസ്റ്റ് ചെയ്തത്. വിമാനം സിംഗപ്പൂരിലെ ചാന്‍ഗീ എയര്‍പോട്ടില്‍ ലാന്‍ഡ് ചെയ്തതോടെ ആകാശിനെ എയര്‍പോട്ട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഫെബ്രുവരി 9നാണ് കേസിനാസ്പദമായ സംഭവം. വിമാനത്തില്‍ വെച്ച് ഫ്‌ലൈറ്റ് അറ്റന്‍ഡന്റായ യുവതി ഭക്ഷണം വിളമ്പുന്നതിനിടെയാണ് സംഭവം നടന്നതെന്ന് അധികൃതര്‍ പറഞ്ഞു. വിമാനത്തില്‍ വെച്ച് പ്രതി യുവതിയുടെ പിന്‍ഭാഗത്ത് മനഃപൂര്‍വം സ്പര്‍ശിക്കുകയായിരുന്നു. പ്രതിയെ താക്കീത് ചെയ്ത ശേഷം ലാന്‍ഡിങ്ങിന് തയാറെടുക്കുന്നതിനിടെ ഇയാള്‍ യുവതിയെ പിന്തുടര്‍ന്നുവെന്നും യുവതി ബഹളം വെച്ചിട്ടും ഇയാള്‍ ഉപദ്രവം തുടര്‍ന്നെന്നും സിംഗപ്പൂര്‍ പൊലീസ് പറഞ്ഞു.
സിംഗപ്പൂരിലെ ചാന്‍ഗീ എയര്‍പോട്ടില്‍ ഫ്‌ലൈറ്റ് ലാന്‍ഡ് ചെയ്തതോടെ യുവതി ദുരനുഭവം സൂപ്പര്‍വൈസറോട് റിപ്പോര്‍ട്ട് ചെയ്തതോടെ സിംഗപ്പൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. മൂന്ന് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന വകുപ്പുകളാണ് പ്രതിക്ക് മേല്‍ ചുമത്തിയിട്ടുള്ളത്. ഇന്നലെ ആകാശ് തിവാരിയെ കോടതിയില്‍ ഹാജരാക്കി. വാദം വ്യക്തമാക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ താന്‍ കുറ്റക്കാരനല്ലെന്നായിരുന്നു ആകാശിന്റെ പ്രതികരണം.