ദക്ഷിണ കൊറിയയിലെ വിമാനപകടം ; മരണ സംഖ്യ 47 ആയി ഉയർന്നു
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ 47 ആയി ഉയർന്നു.
Dec 29, 2024, 15:00 IST
സോള്‍: ദക്ഷിണ കൊറിയയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരണ സംഖ്യ 47 ആയി ഉയർന്നു. 175 യാത്രക്കാര്‍ അടക്കം 181 പേരുമായി തായ്‌ലാന്‍ഡില്‍ നിന്നുമെത്തിയ ജെജു വിമാനമാണ് ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ മുവാന്‍ വിമാനത്താവളത്തില്‍ അപകടത്തിൽപ്പെട്ടത്.
ലാന്‍ഡിംഗിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയ വിമാനം ചുറ്റുമതിലില്‍ ഇടിച്ചാണ് അപകടം സംഭവിച്ചത്. പ്രാദേശിക സമയം രാവിലെ 9 മണിയോടെയാണ് വിമാനം തകര്‍ന്ന് വീണത്. അപകടത്തില്‍ രണ്ട് പേരെ രക്ഷപ്പെടുത്തിയതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.