ഇസ്രയേലിൽ നെസെറ്റ് സ്പീക്കർ പദവിയിൽ ധാരണ: മതൻ കഹാനയെ നിർദേശിക്കാൻ ഗാഡി ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള സഖ്യം
ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണ നടപടികൾ പുരോഗമിക്കവേ, പാർലമെന്റായ നെസെറ്റിലെ സുപ്രധാന പദവികൾ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കൾക്കിടയിൽ ധാരണയായതായി മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്. മുൻ മന്ത്രിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗവുമായ മതൻ കഹാനയെ നെസെറ്റ് സ്പീക്കർ സ്ഥാനത്തേക്ക് നിർദേശിക്കാൻ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം തീരുമാനിച്ചു.
ജറുസലേം: ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണ നടപടികൾ പുരോഗമിക്കവേ, പാർലമെന്റായ നെസെറ്റിലെ സുപ്രധാന പദവികൾ സംബന്ധിച്ച് പ്രതിപക്ഷ നേതാക്കൾക്കിടയിൽ ധാരണയായതായി മുൻ സൈനിക മേധാവി ഗാഡി ഐസൻകോട്ട്. മുൻ മന്ത്രിയും പുതുതായി തെരഞ്ഞെടുക്കപ്പെട്ട പാർലമെന്റ് അംഗവുമായ മതൻ കഹാനയെ നെസെറ്റ് സ്പീക്കർ സ്ഥാനത്തേക്ക് നിർദേശിക്കാൻ ഐസൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യം തീരുമാനിച്ചു.
നഫ്താലി ബെന്നറ്റ്, യെയർ ഗോലൻ, അവിഗ്ദോർ ലിബർമാൻ, യെയർ ലാപിഡ് എന്നിവരുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ധാരണയിലെത്തിയതെന്ന് ഐസൻകോട്ട് അറിയിച്ചു. സർക്കാർ രൂപീകരണ കാലയളവിൽ 26-ാമത് നെസെറ്റിലെ പ്രധാന സ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർഥികളെ സംബന്ധിച്ചാണ് ധാരണയായത്. മാറ്റത്തിനും പരിഷ്കരണത്തിനുമായി നിലകൊള്ളുന്ന പാർട്ടികളുടെ നേതാക്കളുമായാണ് ധാരണയിലെത്തിയതെന്ന് ഐസൻകോട്ട് എക്സിലൂടെ (X) വ്യക്തമാക്കി.
ധാരണപ്രകാരം റോയ് ഫോക്മാനെ നെസെറ്റിലെ ഹൗസ് കമ്മിറ്റി അധ്യക്ഷനായും, മുൻ പ്രതിരോധ മന്ത്രിയും പാർലമെന്റ് അംഗവുമായ അവിഗ്ദോർ ലിബർമാനെ വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷനായും നിയമിക്കാൻ നിർദേശിക്കും. ലിറാൻ അവിഷാർ ബെൻ-ഹൊറിനാണ് ധനകാര്യ സമിതി അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.പാർലമെന്റിലെ വിവിധ സമിതികളുടെ ഘടന ഈ ആഴ്ച നടക്കുന്ന ഹൗസ് കമ്മിറ്റി ചർച്ചകളിൽ അന്തിമമാക്കും. തുടർന്ന് അടുത്ത ബുധനാഴ്ച നെസെറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. പ്രത്യേക സമിതികൾ രൂപീകരിക്കുന്ന കാര്യത്തിലും നേതാക്കൾ ധാരണയിലെത്തിയിട്ടുണ്ട്. ഇതിന്റെ വിശദാംശങ്ങൾ പിന്നീട് പുറത്തുവിടും.