പാക് ജെറ്റ് വിമാനം വെടിവച്ചിട്ടെന്നും പാക് പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാന്‍ ; നിഷേധിച്ച് പാക്കിസ്ഥാന്‍
അതിര്‍ത്തിയില്‍ കൂടുതല്‍ പ്രത്യാക്രമണങ്ങള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ഇസ്ലാമാബാദ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.
അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള അതിര്‍ത്തി സംഘര്‍ഷം വീണ്ടും ശക്തമായി. ജലാലാബാദ് നഗരത്തില്‍ ഒരു പാകിസ്ഥാന്‍ ജെറ്റ് വിമാനം വെടിവെച്ചിട്ടതായി അഫ്ഗാന്‍ സൈന്യം അവകാശപ്പെട്ടു. വിമാനം തകര്‍ന്നതിന് പിന്നാലെ പൈലറ്റിനെ ജീവനോടെ പിടികൂടിയെന്നും അഫ്ഗാന്‍ സൈനിക വൃത്തങ്ങള്‍ അറിയിച്ചു.
എന്നാല്‍, ഈ അവകാശവാദങ്ങള്‍ പൂര്‍ണമായും തെറ്റാണെന്ന് ഇസ്ലാമാബാദ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു. ജെറ്റ് വിമാനം വെടിവെച്ചിട്ടതും പൈലറ്റിനെ പിടികൂടിയെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി.
അതേസമയം, വിമാനം തകര്‍ന്നുവീഴുന്നതിന് മുന്‍പ് പൈലറ്റ് പാരച്യൂട്ട് വഴി പുറത്തേക്ക് ചാടിയതായി പ്രദേശവാസികള്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക സ്ഥിരീകരണമില്ല.
ഇതിനിടെ അതിര്‍ത്തിയില്‍ കൂടുതല്‍ പ്രത്യാക്രമണങ്ങള്‍ നടന്നുവരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. എല്ലാ ആക്രമണങ്ങള്‍ക്കും ശക്തമായ മറുപടി നല്‍കുമെന്നും പാക് ഇന്‍ഫര്‍മേഷന്‍ മന്ത്രി അത്തൗല്ല തരാര്‍ വ്യക്തമാക്കി. ഏറ്റവും പുതിയ ആക്രമണങ്ങളില്‍ 72 അഫ്ഗാന്‍ താലിബാന്‍ പോരാളികള്‍ കൊല്ലപ്പെടുകയും 120-ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി അദ്ദേഹം അവകാശപ്പെട്ടു. 16 താലിബാന്‍ പോസ്റ്റുകള്‍ നശിപ്പിച്ചുവെന്നും ഏഴ് എണ്ണം പിടിച്ചെടുത്തുവെന്നും, വലിയ വെടിമരുന്ന് ശേഖരശാലയും നിരവധി ടാങ്കുകളും പീരങ്കി തോക്കുകളും കവചിത വാഹനങ്ങളും നശിപ്പിച്ചതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.