മെക്സിക്കോയ്ക്കും കാനഡയ്ക്കും മേൽ അധിക നികുതി ചുമത്തും : ഡോണൾഡ് ട്രംപ്

 

വാഷിങ്ടൺ: മെക്സിക്കോയ്ക്കും കാനഡയ്ക്കും മേൽ അധിക നികുതി ചുമത്തുമെന്ന് അറിയിച്ച് ഡോണൾഡ് ട്രംപ്. മെക്സിക്കോയിൽ നിന്ന് വരുന്ന ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം നികുതി ചുമത്തുമെന്നാണ് ട്രംപ് അറിയിച്ചിരിക്കുന്നത്. കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്കും ഇതേ നികുതിയാവും ചുമത്തുക.

ചൈനയിൽ നിന്നുള്ള വസ്തുക്കൾക്ക് 10 ശതമാനം അധിക നികുതിയാവും ട്രംപ് ചുമത്തുക. അനധികൃതമായി അതിർത്തികടന്ന് ആളുകൾ എത്തുന്നതും മയക്കുമരുന്ന് കടത്തും കർശനമായി തടയുമെന്നും ഡോണൾഡ് ട്രംപ് വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മെക്സിക്കോയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് അധിക നികുതി ഏർപ്പെടുത്തുമെന്നും അനധികൃതമായി ആളുകൾ എത്തുന്നത് തടയുമെന്നും ട്രംപ് അറിയിച്ചത്.