16കാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധമെന്ന് ആരോപണം; യുകെയില്‍ അധ്യാപികക്കെതിരെ വിചാരണ തുടങ്ങി


വിദ്യാര്‍ഥിയെ കാറില്‍ കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും പിന്നീട് അധ്യാപികയുടെ വീട്ടില്‍ ഉള്‍പ്പെടെ മൂന്ന്‌ നാല് തവണ ലൈംഗിക ബന്ധമുണ്ടായതായും കോടതിയെ അറിയിച്ചു. 

 

സതാംപ്റ്റണിലെ ബിറ്റേണ്‍ പാര്‍ക്ക് സ്‌കൂളില്‍ അധ്യാപികയായിരിക്കെയാണ് വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. 

യുകെയില്‍ 16കാരനായ വിദ്യാര്‍ഥിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന ആരോപണത്തില്‍ 30കാരിയായ കായികാധ്യാപിക ബ്രോണ്‍വെന്‍ ജെയിംസിനെതിരെ വിചാരണ ആരംഭിച്ചു. സതാംപ്റ്റണിലെ ബിറ്റേണ്‍ പാര്‍ക്ക് സ്‌കൂളില്‍ അധ്യാപികയായിരിക്കെയാണ് വിദ്യാര്‍ഥിയുമായി ബന്ധം സ്ഥാപിച്ചതെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം. 
വിദ്യാര്‍ഥി അയച്ച സ്‌നാപ്ചാറ്റ് അഭ്യര്‍ഥന ആദ്യം നിരസിച്ചെങ്കിലും പിന്നീട് ജെയിംസ് സ്വീകരിച്ചതോടെയാണ് ആശയവിനിമയം ആരംഭിച്ചതെന്ന് കോടതിയില്‍ പറഞ്ഞു. സന്ദേശങ്ങള്‍ പിന്നീട് പ്രണയാത്മക സ്വഭാവത്തിലേക്ക് മാറിയെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു.


വിദ്യാര്‍ഥിയെ കാറില്‍ കൊണ്ടുപോയി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടതായും പിന്നീട് അധ്യാപികയുടെ വീട്ടില്‍ ഉള്‍പ്പെടെ മൂന്ന്‌ നാല് തവണ ലൈംഗിക ബന്ധമുണ്ടായതായും കോടതിയെ അറിയിച്ചു. ഇരുവരും ഒരുമിച്ച് മറ്റൊരിടത്തേക്ക് മാറിത്താമസിക്കുന്നതിനെക്കുറിച്ച് സംസാരിച്ചിരുന്നതായും കോടതിയില്‍ ആരോപണമുയര്‍ന്നു. വിദ്യാര്‍ഥിയുടെ ഫോണ്‍ നമ്പര്‍ അധ്യാപിക 'നമ്പര്‍ 8' എന്ന പേരിലാണ് സേവ് ചെയ്തിരുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. താന്‍ ലൈംഗീക ബന്ധത്തിലേര്‍പ്പെടുന്ന എട്ടാമത്തെ പുരുഷനെന്ന നിലയിലാണഅ നമ്പര്‍ നല്‍കിയതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു.

എന്നാല്‍ ബ്രോണ്‍വെന്‍ ജെയിംസ് എല്ലാ ആരോപണങ്ങളും നിഷേധിച്ചു. മറ്റൊരു വിദ്യാര്‍ഥിയുടെ സ്വാധീനത്തെ തുടര്‍ന്നാണ് തനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചതെന്നാണ് അവരുടെ വാദം. കേസ് ഇപ്പോഴും വിചാരണയിലാണ്.