പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കോടതി വളപ്പിൽ അതിജീവിതയെ വിവാഹം ചെയ്തു

പശ്ചിമബംഗാളിലെ ബൊൻഗാവ് സബ് ഡിവിഷണൽ കോടതിയിലാണ് സംഭവം.

 

 കോൽക്കത്ത: പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കോടതി വളപ്പിൽ അതിജീവിതയെ വിവാഹം ചെയ്തു. പശ്ചിമബംഗാളിലെ ബൊൻഗാവ് സബ് ഡിവിഷണൽ കോടതിയിലാണ് സംഭവം. പ്രായപൂർത്തിയായ അതിജീവിതയെ വിവാഹം കഴിക്കാമെന്ന നിർദേശത്തെ അതിജീവിതയുടെ ബന്ധുക്കൾ അംഗീകരിച്ചതോടെയാണ് കോടതി പ്രതിക്ക് ജാമ്യം നൽകിയത്. ആയിരം രൂപയുടെ ബോണ്ടിൽ ജഡ്ജി കല്ലോൽ കുമാർ ദാസാണ് ജാമ്യം നൽകിയത്. അതിജീവിതയുടെ കുടുംബാംഗങ്ങളിൽ നിന്ന് വിവാഹത്തിന് സമ്മതമാണെന്ന കുറിപ്പും ഒപ്പിട്ടു വാങ്ങിയിരുന്നു.

2025 ഒക്റ്റോബറിലാണ് പെൺകുട്ടിയുടെ കുടുംബം പോക്സോ കേസിൽ പരാതി നൽകിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നും പിന്നീട് വിവാഹം കഴിക്കാമെനന് വാഗ്ദാനത്തിൽ നിന്ന് പിന്മാറിയെന്നുമായിരുന്നു പരാതി. കഴിഞ്ഞ നാലു മാസമായി പ്രതി ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്നു.