അയർലൻഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം ; രണ്ട് മരണം, മലയാളികൾക്ക് ഗുരുതര പരുക്ക്

 

 അയർലൻഡിലെ കോ മീത്തിൽ ലോറി, ബസ്, കാർ എന്നിവ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിക്കുകയും ഒട്ടറെ പേർക്ക് പരുക്കേൽക്കുകയും ചെയ്തു.

 പരുക്കേറ്റവരിൽ മലയാളികളും ഉൾപ്പെടുന്നതായാണ് വിവരം. കഴിഞ്ഞ ദിവസം രാവിലെ 6.30ന് ഗോർമൻസ്ടൗണിലെ ആർ132 റോഡിലായിരുന്നു അപകടം. ലോറിയുടെയും ബസിന്റെയും ഡ്രൈവർമാരാണ് മരിച്ചത്. ഇരുവരും സംഭവസ്ഥലത്ത് വച്ചുതന്നെ മരിച്ചു.