ആറ് മാസം വരെ യുദ്ധം നടത്താനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ട് ; അബ്ബാസ് അരാഗച്ചി
ആറ് മാസം വരെ യുദ്ധം നടത്താനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
ആറ് മാസം വരെ യുദ്ധം നടത്താനുള്ള സജ്ജീകരണങ്ങൾ പൂർത്തിയാക്കിയിട്ടുണ്ടെന്ന് ഇറാൻ. വിദേശകാര്യമന്ത്രി അബ്ബാസ് അരാഗച്ചി അൽ ജസീറക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. മിഡിൽ ഈസ്റ്റിലെ സംഘർഷം വേഗത്തിൽ അവസാനിക്കുമെന്ന സൂചന ട്രംപ് നൽകിയതിന് പിന്നാലെയാണ് ഇറാൻ വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
മിഡിൽ ഈസ്റ്റിലെ യു.എസ് കമ്പനികളെ ലക്ഷ്യമിട്ട് ഇറാൻ. ഇറാനിയൻ സ്റ്റേറ്റ് മീഡിയയാണ് യു.എസ് കമ്പനികൾക്കെതിരെ ആക്രമണം വ്യാപിപ്പിക്കുമെന്ന് അറിയിച്ചത്. ഏപ്രിൽ ഒന്ന് മുതലാണ് അമേരിക്കൻ കമ്പനികളെ ഇറാൻ ആക്രമിക്കുമെന്ന് അറിയിച്ചിരിക്കുന്നത്.
18 കമ്പനികളാണ് ഇറാന്റെ ഹിറ്റ്‌ലിസ്റ്റിലുള്ളതെന്നാണ് സൂചന. മൈക്രോസോഫ്റ്റ്, ഗൂഗ്ൾ, ആപ്പിൾ, ഇന്റൽ, ഐ.ബി.എം, ടെസ്ല, ബോയിങ് തുടങ്ങിയ കമ്പനികഴെ ഇറാൻ ലക്ഷ്യമിടുമെന്നാണ് സൂചന. ഇത് മിഡിൽ ഈസ്റ്റിൽ ഗുരതര പ്രത്യാഘാതമുണ്ടാക്കുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.