ചരിത്രത്തിൽ ഇതാദ്യമായി നമീബിയയെ നയിക്കാന്‍ വനിതാ പ്രസിഡന്റ്..
ആദ്യമായി നമീബിയയെ നയിക്കാന്‍ ഒരു വനിതാ പ്രസിഡന്റ്. നെതുംബോ നൻഡി ദാത്വ നമീബിയയുടെ പുതിയ പ്രസിഡന്റ് ആകും.
Dec 5, 2024, 16:18 IST
ആദ്യമായി നമീബിയയെ നയിക്കാന്‍ ഒരു വനിതാ പ്രസിഡന്റ്. നെതുംബോ നൻഡി ദാത്വ നമീബിയയുടെ പുതിയ പ്രസിഡന്റ് ആകും. ചരിത്രത്തിൽ ഇതാദ്യമായാണ് നമീബിയയെ നയിക്കാൻ ഒരു വനിത അധികാരത്തിലേക്ക് എത്തുന്നത്. അൻപത്തിയേഴ് ശതമാനം വോട്ടുകൾ നേടിക്കൊണ്ടാണ് നെതുംബോ വിജയിച്ചത്.
സ്വയംഭരണാധികാരം നേടിയ 1990 മുതൽ ജനാധിപത്യത്തിലൂടെ ഇടതുപക്ഷപാർടിയായ സ്വാപ്പോ അധികാരത്തിൽ തുടരുന്ന നമീബിയയിൽ ആദ്യമായാണ് വനിത പ്രസിഡന്റാകുന്നത്. കഴിഞ്ഞ സർക്കാരിൽ വൈസ് പ്രസിഡന്റായിരുന്ന നെതുംബോ തെരഞ്ഞെടുപ്പു പ്രവചനങ്ങളെയെല്ലാം അട്ടിമറിച്ചാണ് 57 ശതമാനം വോട്ടുകൾനേടി മുന്നിലെത്തിയത്. 96 അംഗ പാർലമെന്റിൽ 51 അംഗങ്ങളുടെ ഭൂരിപക്ഷം സ്വാപ്പോയ്‌ക്ക് ലഭിച്ചു.